28 September Monday

എന്‍ജിനിയറിങ്/ആര്‍കിടെക്ചര്‍ ഒഴിവുള്ള സീറ്റിലേക്ക് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

തിരുവനന്തപുരം > എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് മെമ്മോ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭിക്കും. അത് പ്രിന്റൌട്ട് എടുക്കണം. ഈ ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാകമീഷണര്‍ക്ക് അടക്കേണ്ടതുമായി ഫീസ് ആഗസ്ത് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഓണ്‍ലൈനായോ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളിലോ അടച്ചശേഷം ആഗസ്ത് അഞ്ചിനു വൈകിട്ട് അഞ്ചിനുമുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടണം. മുന്‍ഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് ഈ ഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക അടക്കേണ്ടതുണ്ടെങ്കില്‍ ഈ കാലയളവില്‍ അടച്ച് പ്രവേശനം നേടണം.

ആഗസ്ത് അഞ്ചിനു വൈകീട്ട് അഞ്ച്മണിക്ക്ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് കോളേജ് അധികൃതര്‍ ആഗസ്ത് 15നുമുമ്പ് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 0471 2339101, 2339102, 2339103, 2339104.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top