21 April Sunday

കിക്മയില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Dec 30, 2016

തിരുവനന്തപുരം > സംസ്ഥാന സഹകരണയൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2017-19 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കേരള സര്‍വകലാശാലയുടെയും എഐസിറ്റിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റം എന്നിവയിലും ഡ്യൂവല്‍ സ്പെഷ്യലൈസേഷനും അവസരമുണ്ട്.

അമ്പത് ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് ഉള്ളവര്‍ക്കും അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും കോളേജില്‍നിന്ന് നേരിട്ടോ www.kicmakerala.in വെബ്സൈറ്റില്‍ ഓണ്‍ലൈനായോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, കിക്മ, നെയ്യാര്‍ഡാം എന്ന വിലാസത്തില്‍ ജനുവരി 12നകം നല്‍കണം. ഫോണ്‍: 8547618290.

പ്രധാന വാർത്തകൾ
 Top