Deshabhimani

എംജി സര്‍വകലാശാല : യുജി/പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2017, 09:03 PM | 0 min read

 

കോട്ടയം > എം ജി സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തില്‍ ബിഎ/ബികോം/എംഎ/എംകോം/എംഎസ്സി (മാത്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇസ്ളാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ളീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, കൊമേഴ്സ് വിഷയങ്ങള്‍ക്കും പിജി കോഴ്സുകളില്‍ എംഎ ഇംഗ്ളീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ളാമിക് ഹിസ്റ്ററി, എംഎസ്സി മാത്തമാറ്റിക്സ്, എംകോം കോഴ്സുകള്‍ക്കുമാണ് പ്രൈവറ്റ് രജിസ്ട്രേഷന്‍. ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകള്‍ ഓരോ വര്‍ഷത്തിലും നടത്തും.

ഡിഗ്രി കോഴ്സുകളില്‍ ബിഎ/ബികോം (ഫുള്‍ കോഴ്സ്), ബിഎ/ബികോം (പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക്), ബികോം ബിരുദധാരികള്‍ക്കുള്ള ബിഎ കോഴ്സുകള്‍ എന്നിവയ്ക്ക് സിബിസിഎസ്-2017 (മോഡല്‍ 1) സ്കീമിലായിരിക്കും രജിസ്ട്രേഷന്‍ അനുവദിക്കുക. ഫുള്‍കോഴ്സുകള്‍ ഒഴികെയുള്ള ബിരുദ കോഴ്സുകളില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററു കളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷനു പുറമെ ബികോം അഡീഷണല്‍ ഓപ്ഷണല്‍/ഇലക്റ്റീവ്, സെക്കന്റ് ലാംഗ്വേജ് (കോമണ്‍ കോഴ്സ്-കക) മാറ്റം, അഡീഷണല്‍ ഡിഗ്രി, ഓപ്ഷണല്‍/ഫാക്കല്‍റ്റി മാറ്റം, കോമണ്‍ കോഴ്സ് എന്നീ വിഭാഗങ്ങളിലും വ്യവസ്ഥകള്‍ക്ക് വിധേയമായി രജിസ്ട്രേഷന്‍ അനുവദിക്കും.

ഒന്നും രണ്ടും സെമസ്റ്റര്‍ ഡിഗ്രി പിജി ഫുള്‍ കോഴ്സ് രജിസ്ട്രേഷനു വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൌട്ട് അനുബന്ധ രേഖകള്‍ക്കൊപ്പം സര്‍വകലാശാലയിലേക്ക് അയയ്ക്കണം. ഫുള്‍കോഴ്സ് ഒഴികെയുള്ള വിഭാഗങ്ങളില്‍ രജി സ്ട്രേഷന് അപേക്ഷിക്കുന്നവര്‍ സര്‍വ്വകലാശാലാ വെബ് സൈറ്റില്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷിക്കണം. ഫീസിനൊപ്പം അപേക്ഷാഫോറങ്ങളുടെ ഫീസും അടയ്ക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കോഴ്സുകള്‍ക്കുള്ള എല്ലാ ഫീസുകളും രജിസ്ട്രേഷന്‍ നടത്തുന്നതിനൊപ്പം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെ മാത്രം അടയ്ക്കണം. ഫുള്‍ കോഴ്സുകള്‍ഒഴികെയുള്ള യുജി/പിജി കോഴ്സുകളുടെ രജിസ്ട്രേഷ ന് വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോമുകള്‍ ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ചതിനു ശേഷം എംജിയു ഇ-പേയ് മെന്റ് പോര്‍ട്ടല്‍  ലുമ്യ epay.mgu.ac.in ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.mgu.ac.in



deshabhimani section

Related News

View More
0 comments
Sort by

Home