27 September Wednesday

കരുതലോടെ വേണം പ്ലസ്‌ വൺ അപേക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


തിരുവനന്തപുരം
പ്ലസ്‌ വൺ പ്രവേശനത്തിന്‌  ഓൺലൈൻ അപേക്ഷാ സമർ‌പ്പണം ബുധനാഴ്‌ച ആരംഭിച്ചു.‌  അഡ്-മിഷൻ വെബ്-സൈറ്റായ www.hscap.kerala.gov.in ‐ലെ APPLY ONLINE‐SWS  എന്ന ലിങ്കിലൂടെ ഓൺലൈനായാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌.‌  സ്വന്തമായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമയം ആരംഭിച്ച ഘട്ടത്തിൽതന്നെ രക്ഷിതാക്കളും വിദ്യാർഥികളും തിരക്ക്‌ കൂട്ടേണ്ടതില്ല. ആഗസ്‌ത്‌ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്‌. അവസാന സമയംവരെ ലഭിക്കുന്ന അപേക്ഷകൾ തുല്യപ്രാധാന്യത്തിൽ എടുത്തേ ട്രയൽ അലോട്ടുമെന്റ്‌ ഉൾപ്പെടെ നടത്തു. അപേക്ഷ‌‌ സമർപ്പിക്കുമ്പോൾ കോഴ്‌സുകളുടെ കോഡുകൾ ശ്രദ്ധയോടെ അപ്‌ലോഡ്‌ ചെയ്‌തുവെന്ന്‌ ഉറപ്പാക്കണം. അഭിരുചിക്കനുസരിച്ച്‌ കോഴ്‌സുകൾ തെരഞ്ഞെടുക്കുമ്പോൾ കോഴ്‌സ്‌ കോഡുകൾ മാറരുത്‌.

അപേക്ഷാ സമർപ്പണശേഷം മൊബൈൽ ഒടിപി യിലൂടെ സുരക്ഷിത പാസ്-വേർഡ്- നൽകി സൃഷ്-ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടർന്നുള്ളപ്രവേശന പ്രവർത്തനങ്ങൾ നടത്തേണ്ടത്-. ട്രയൽ അലോട്ട്-മെന്റ്- പരിശോധന, ഓപ്-ഷൻ പുനഃക്രമീകരണം, അലോട്ട്-മെന്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ്- ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകർ നിർവഹിക്കേണ്ടത്-.

സ്വന്തമായി അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർക്ക്- താമസസ്-ഥലത്തിന് സമീപത്തുള്ള ഹൈസ്-കൂളിൽ അല്ലെങ്കിൽ ഹയർസെക്കൻഡറി സ്-കൂളിൽ പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലൂടെ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്- അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

ഭിന്നശേഷിക്കാർ വിവരം പ്രത്യേകം രേഖപ്പെടുത്തണം
വിഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളാണ്‌ അപേക്ഷകരെങ്കിൽ   വിവരം ഓൺലൈൻ അപേക്ഷയിൽ പ്രത്യേകമായി രേഖപ്പെടുത്തണം.  കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ഈ അപേക്ഷകരുടെ രക്ഷാകർത്താക്കൾ ഐഇഡിസി റിസോഴ്-സ്- അധ്യാപകരുടെയും മറ്റ് അധ്യാപകരുടേയും നിർദേശം തേടി  അനുയോജ്യ  സ്-കൂൾ/കോഴ്-സ്- തെരഞ്ഞെടുത്ത്- ഓപ്-ഷനായി അപേക്ഷയിൽ ഉൾക്കൊള്ളിക്കണം.

സ്-പോർട്‌സ്- ക്വോട്ട  പ്രവേശനത്തിന്‌‌  2- ഘട്ടങ്ങൾ
സ്‌പോർട്‌സ്‌ ക്വോട്ടയിൽ പ്രവേശനത്തിന്‌ രണ്ട്‌ ഘട്ട  ഓൺലൈൻ അപേക്ഷാ പ്രക്രിയ ഉണ്ട്‌‌. ആദ്യ ഘട്ടത്തിൽ സ്-പോർട്ട്-സിൽ മികവ്- നേടിയ വിദ്യാർഥികൾ അവരുടെ സ്-പോർട്ട്‌സ്- സർട്ടിഫിക്കറ്റുകൾ അതാത്- ജില്ലാ സ്-പോർട്ട്-സ്- കൗൺസിലുകളിൽ ഓൺലൈനായി രജിസ്-റ്റർ ചെയ്യണം.  

ജില്ലാ സ്-പോർട്ട്‌-സ്- അധികൃതർ സ്-പോർട്ട്‌സ്- സർട്ടിഫിക്കറ്റുകൾ ഓൺലൈനായി പരിശോധിച്ച്‌  സ്-കോർ കാർഡ്- അനുവദിക്കും. ഇത്തരത്തിൽ സ്-കോർ കാർഡ്- ലഭിക്കുന്നവർ സ്-പോർട്ട്-സ്- ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി APPLY ONLINE‐SPORTS എന്ന ലിങ്കിലൂടെ  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.   

വിഎച്ച്‌എസ്‌ഇ പ്രവേശനം
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. www.vhscap.kerala.gov.in  വെബ്‌സൈറ്റ്‌ വഴിയാണ്‌ ഓൺലൈൻ അപേക്ഷ നൽകേണ്ടത്‌.  

കരുതലാണ്‌ പ്രധാനം
മഹാമാരിയുടെ നാളുകളായതിനാൽ അപേക്ഷ സമർപ്പിക്കാൻ സ്‌കൂളുകളിലേക്ക്‌ പോകുന്നവർ സാമൂഹ്യ അകലവും മുൻ കരുതൽ മാർഗങ്ങളും ഉറപ്പാക്കണം. ആവശ്യമായ കുടിവെള്ളം കൈയിൽ കരുതണം. ഒപ്പം പഠിച്ചവരെ കാണുമ്പോഴുള്ള  ഹസ്‌തദാനം ഉൾപ്പെടെയുള്ള  ആശ്ലേഷങ്ങൾ ഒഴിവാക്കണം. വീട്ടിൽ വച്ചായാലും സ്‌കൂളിൽനിന്നായാലും അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ കംപ്യൂട്ടറിന്‌ സമീപം ആളുകൾ കൂട്ടം കൂടി നിൽക്കരുത്‌. അവിടെ സാമുഹ്യ അകലവും മാസ്‌ക്കും ഉറപ്പാക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top