21 October Monday

കുസാറ്റില്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിയില്‍ എംഎസ്സി സംവരണ സീറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പില്‍ എംഎസ്സി ഓഷ്യാനോഗ്രഫിയില്‍ എസ്സി വിഭാഗക്കാര്‍ക്കായി സംവരണംചെയ്ത സീറ്റില്‍ ഒരൊഴിവുണ്ട്. 

ഫിസിക്സ്/മാത്തമാറ്റിക്സ് എന്നിവ മുഖ്യവിഷയമായി പഠിച്ച ബിഎസ്സി ബിരുദമുള്ളവര്‍ ആഗസ്ത് മൂന്നിന് പകല്‍ 11ന് മുമ്പ് എറണാകുളം ഫൈന്‍ ആര്‍ട്സ് അവന്യുവിലെ മറൈന്‍ ക്യാമ്പസിലുള്ള ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പില്‍ (0484–2363950, 2863219) എല്ലാ അസ്സല്‍ രേഖകളും ഫീസായ 1,160 രൂപയുമായി എത്തണം. മാത്തമാറ്റിക്സ് മുഖ്യവിഷയമായോ ഫിസിക്സ് ഉപവിഷയമായോ പഠിച്ച വിദ്യാര്‍ഥികള്‍ക്കും ഫിസിക്സ് മുഖ്യവിഷയമായോ മാത്തമാറ്റിക്സ് ഉപവിഷയമായോ പഠിച്ച വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
 

പ്രധാന വാർത്തകൾ
 Top