28 July Wednesday

എംജി പിജി ഏകജാലകം സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഓപ്ഷൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019


കോട്ടയം
എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശനിയാഴ‌്ച മുതൽ ജൂലൈ ഒന്നുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട‌്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ ഓപ്ഷൻ നൽകാം.

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം  അലോട്ട‌്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട‌്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച്  www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. അപേക്ഷയിൽ തെറ്റുകൾ  വന്നിട്ടുണ്ടെങ്കിൽ തിരുത്താം, പുതിയ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക്  ഫീസടച്ച് അലോട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സപ്ലിമെന്ററി അലോട്ട‌്മെന്റ് ലിസ്റ്റ് ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സപ്ലിമെന്ററി അലോട്ട‌്മെന്റ് സ്പോട് അലോട്ട‌്മെന്റല്ല.  മുൻ അലോട്ട‌്മെന്റുകളിലും മാനേജ്മെന്റ്/കമ്യൂണിറ്റി/മെറിറ്റ്/സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയവർ സപ്ലിമെന്ററി അലോട്ട‌്മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്ട‌്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്ട‌്മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവർ പ്രത്യേക അലോട്ട‌്മെന്റിൽ പങ്കെടുക്കുമ്പോൾ ഓപ്ഷൻ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top