20 August Tuesday

എംജി ബിരുദം : നാലാം അലോട്ട്മെന്റിന് ഓപ്ഷന്‍ നാളെ വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 29, 2017

കോട്ടയം >  എം ജി സര്‍വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് ജൂലൈ 3 ന്  നാലാം ഘട്ട  അലോട്ട്മെന്റില്‍  പരിഗണിക്കുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തേ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുവാന്‍ വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു  വരെ സൌകര്യമുണ്ടാകും.

  എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍   ഈ ഘട്ടത്തില്‍ സാധിക്കുകയില്ല.  ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകള്‍ വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യണം. 

അലോട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും അടുത്ത അലോട്ട്മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്ന പക്ഷം പുതുതായി അലോട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക്  നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതായി വരും.  ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും.  സ്ഥിര പ്രവേശം നേടിയവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top