05 December Thursday

ത്രിവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2016

തിരുവനന്തപുരം > സെപ്തംബര്‍ നാലിന് നടത്തുന്ന  ത്രിവത്സര എല്‍എല്‍ബി  പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ www.cee.kerala.gov.in  വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. വെബ്സൈറ്റിലെ Three Year LLB 2016-Candidate Portal  എന്ന ലിങ്കില്‍ ക്ളിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആപ്ളിക്കേഷന്‍ നമ്പരും ജനനത്തീയതിയും നല്‍കിയതിനുശേഷം അഡ്മിറ്റ് കാര്‍ഡ് എന്ന മെനു ഐറ്റം ക്ളിക് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൌട്ട് എടുക്കാം. ഈ അഡ്മിറ്റ് കാര്‍ഡുമായാണ് അപേക്ഷകന്‍പരീക്ഷാഹാളില്‍ എത്തേണ്ടത്. തപാല്‍വഴി അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യില്ല. അപേക്ഷയിലെ അപാകതമൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ട്. അവര്‍ക്ക് മെമ്മോ ലിങ്ക് ക്ളിക്ചെയ്യുമ്പോള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാം.

പ്രധാന വാർത്തകൾ
 Top