17 August Wednesday

കലാവിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2017

തൃശൂര്‍ > കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് ലളിതകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു. ചിത്രകല, ശില്‍പ്പകല, ഗ്രാഫിക്സ് വിഷയങ്ങളില്‍ എംഎഫ്എ, എംവിഎ, ബിഎഫ്എ, ബിവിഎ കോഴ്സ് വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്. എംഎഫ്എ, എംവിഎയ്ക്ക് 6,000 രൂപ വീതം ആറുപേര്‍ക്കും, ബിഎഫ്എ, ബിവിഎയ്ക്ക് 5,000 വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കുമാണ് സ്കോളര്‍ഷിപ്. 2016 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്കോളര്‍ഷിപ്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

മറ്റ് സ്കോളര്‍ഷിപ് ലഭിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോകള്‍ അപേക്ഷയോടൊപ്പം നല്‍കണം. സൃഷ്ടി അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പിറകില്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകനില്‍നിന്ന് വാങ്ങിയ പ്രത്യേക അഭിപ്രായമുണ്ടാവണം.

സ്കോളര്‍ഷിപ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും വെബ് സൈറ്റിലും (www.lalithkala.org) ഫെബ്രു. ഒന്നു മുതല്‍ ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച് വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ എഴുതുക. അപേക്ഷ ഫെബ്രു. 15നുള്ളില്‍ ലഭിക്കണം.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top