19 October Saturday

ഹയര്‍ സെക്കന്‍ഡറി പ്ളസ്വണ്‍: ട്രാന്‍സ്ഫര്‍ അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2017

തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി പ്ളസ്വണ്‍ ജില്ല/ജില്ലാന്തര സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം  29ന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുംവിധം www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

TRANSFER      ALLOT RESULTS  എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ടുപേജുള്ള അലോട്ട്മെന്റ് സ്ളിപ്പും യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് 29ന് വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍, നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാകില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ 29നു രാവിലെ 10ന് പ്രസിദ്ധീകരിക്കും. ഈ ഒഴിവില്‍ പ്രവേശനം നേടുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒഴിവുള്ള സ്കൂളിലെ പ്രിന്‍സിപ്പലിന് 29ന് പകല്‍ മൂന്നിനുള്ളില്‍ നല്‍കണം.  ഒരു വിദ്യാര്‍ഥി ഒരു അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്ക് അനുസൃതമായി എത്ര സ്കൂള്‍/കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം.  മാതൃകാഫോറം വെബ്സൈറ്റില്‍ ലഭിക്കും.

സ്കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്സൈറ്റില്‍ 30ന് പകല്‍ 12നു മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം.  ഇങ്ങനെയെത്തുന്ന വിദ്യാര്‍ഥികളുടെ യോഗ്യതാ മെറിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്ക് തുല്യമായ സീറ്റുകളില്‍ പ്രവേശനം തേടാം.  പ്രിന്‍സിപ്പല്‍മാര്‍ പകല്‍ 12നും ഒന്നിനുമിടയില്‍ പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top