20 September Friday

എംഎസ്‌സി എംഎല്‍ടി പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2016

തിരുവനന്തപുരം > സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എംഎസ് സി (എംഎല്‍ടി) കോഴ്സിലെ മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ട്സ് www.lbscentre.in  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് അംഗീകരിച്ച ബിഎസ്സി (എംഎല്‍ടി) കോഴ്സ് 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസായ കേരളീയര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. സാധാരണ അപേക്ഷകര്‍ക്ക് 40ഉം സര്‍വീസ് ക്വോട്ടയിലുള്ള അപേക്ഷകര്‍ക്ക് 48ഉം ആണ് പ്രായപരിധി. എംഎസ്സി (എംഎല്‍ടി) കോഴ്സിന് അപേക്ഷിക്കുന്നതിന് www.lbscentre.in  എന്നീ വെബ്സൈറ്റിലൂടെ ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ്. ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ 25 മുതല്‍ ആഗസ്ത്് 10 വരെ അപേക്ഷാഫീസ് അടയ്ക്കാം. 11 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം 12ന് പകല്‍ അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എക്സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് സര്‍ക്കാര്‍ ട്രഷറിയില്‍ "0210–03–105–99'' എന്ന ഹെഡ് ഓഫ് അക്കൌണ്ടിലാണ് ഒടുക്കേണ്ടത്.

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ആഗസ്ത് 21ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. ഫോണ്‍: 0471 2560360, 361, 362, 363, 364, 365.


 

പ്രധാന വാർത്തകൾ
 Top