05 July Sunday

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ബിരുദ, പിജി, പിഎച്ച്ഡി പ്രവേശനപരീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2017

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ,  എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇതില്‍ പ്രവേശനപരീക്ഷ ആവശ്യമുള്ള കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 തീയതികളിലായി നടത്തും.
എംഫില്‍/പിഎച്ച്ഡി: ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍,  ഡിപ്ളോമസി ആന്‍ഡ് ഡിസാണ്‍മെന്റ്, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, ഇന്റര്‍നാഷണല്‍, ലീഗല്‍ സ്റ്റഡീസ്, ഇന്‍ഡോ പസഫിക് സ്റ്റഡീസ്, ഏഷ്യന്‍ സ്റ്റഡീസ്, ചെനീസ്,  ജാപനീസ്, കൊറിയന്‍, വെസ്റ്റ് ഏഷ്യന്‍, ആഫ്രിക്കന്‍, റഷ്യന്‍, സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്.

എംഎ: പൊളിറ്റിക്സ്,  എക്കണോമിക്സ്. എക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി.
എംഫില്‍/പിഎച്ച്ഡി: ഫ്രഞ്ച്, ജര്‍മന്‍, അറബിക്, റഷ്യന്‍, പേഴ്സ്യന്‍, ചൈനീസ്, ഉറുദു, ഹിന്ദി, തമിഴ്, ഹിന്ദി ട്രാന്‍സ്ലേഷന്‍, ഇംഗ്ളീഷ്, കൊറിയന്‍.
ബിഎ ഹോണേഴ്സ്: അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ജാപനീസ്, കൊറിയന്‍, പേഴ്സ്യന്‍, റഷ്യന്‍, സ്പാനിഷ്, ഉര്‍ദു.

എംഎസ്സി ഫിസിക്സ്, എംസിഎ, എംപിഎച്ച്, എംഎസ്സി എന്‍വയണ്‍മെന്റല്‍ സയന്‍സ്, എംടെക് കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി.
സ്കൂള്‍ ഓഫ് ബയോടെക്നോളജി, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍, സെന്റര്‍ ഫോര്‍ നാനോസയന്‍സ്(എംടെക്: നാനോസയന്‍സ്. പിഎച്ച്ഡി നാനോ സയന്‍സ്) എന്നീ സര്‍വകലാശാല വകുപ്പുകളിലും പിഎച്ച്ഡി പ്രോഗ്രാമിനും അപേക്ഷിക്കാം.
ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രവേശന വിജ്ഞാപനം www.jnu.ac.in വെബ്സൈറ്റില്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top