18 September Wednesday

ബയോളജിയിൽ അവസരങ്ങളേറെ

ഡോ. ടി.പി. സേതുമാധവൻUpdated: Monday Aug 26, 2019

പ്ലസ്‌ ടുവിന് ശേഷം ജീവശാസ്-ത്ര കോഴ്-സുകളെടുത്ത്- ബിരുദം നേടിയവിദ്യാർഥികൾക്ക്- ഉന്നത പഠന തൊഴിൽമേഖലകളെക്കുറിച്ച്-ഏറെ സംശയങ്ങളുണ്ട്-. ദ ലൈഫ്- സയൻസ്- വിഭാഗത്തിൽപ്പെടുന്ന കോഴ്-സുകളിൽ സുവോളജി, ബോട്ടണി, ബയോകെമിസ്-ട്രി, മോളിക്കുലാർജെനറ്റിക്-സ്-, ബയോസ്റ്റാറ്റിസ്റ്റിക്-സ്-, നഴ്-സിംഗ്-, ഡെന്റൽ, മെഡിക്കൽ, ആയുർവ്വേദ, അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ബയോളജി,വെറ്ററിനറി സയൻസ്-, ഫുഡ്- സയൻസ്-, മൈക്രോബയോളജി, ആന്ത്രപ്പോളജി, ഇക്കോളജി, എൻവിറോൺമെന്റൽ സയൻസ്-, സൈക്കോളജി, സോഷ്യോളജി തുടങ്ങി നിരവധി ലൈഫ്- സയൻസ്- കോഴ്-സുകളുണ്ട്-. അമേരിക്ക, കാനഡ, ആസ്-ട്രേലിയ, ന്യൂസിലാന്റ്-, യു കെ  തുടങ്ങിയ വികസിതരാജ്യങ്ങളിൽ ലൈഫ്- സയൻസ്- കോഴ്-സുകൾക്ക്-ഏറെ സാധ്യതകളുണ്ട്-. മെഡിക്കൽ, വെറ്ററിനറി, ഡെന്റൽ, നഴ്-സിംഗ്- പ്രൊഫഷണൽകോഴ്-സുകളൊഴികെയുള്ളവ പൂർത്തിയാക്കിയവരാണ് ഉപരിപഠന മേഖലയെക്കുറിച്ച്- തീരുമാനമെടുക്കാൻ പ്രയാസപ്പെടുന്നത്-.

ജീവശാസ്-ത്ര ബിരുദം നേടിയവർക്ക്- ഗവേഷണമേഖലകളിൽ ഏറെ അവസരങ്ങളുണ്ട്-. STEM കോഴ്-സുകളിൽ 40 ശതമാനം അവസരങ്ങളും ഇവയിലുണ്ട്-. പരമ്പരാഗതമേഖലയിലുള്ള  ബിരുദാനന്തര  കോഴ്-സുകൾക്കുപരിയായി പുത്തൻ തൊഴിലുകളും ന്യൂജനറേഷൻ കോഴ്-സുകളുമുണ്ട്-. ലൈഫ്- സയൻസ്- ബിരുദധാരികൾക്ക്- പഠിച്ച മേഖലയിൽത്തന്നെ ബിരുദാനന്തര ബിരുദം, ഗവേഷണം എന്നി വചെയ്യാം. അക്കാദമിക്- ഗവേഷണമേഖലകളിൽ തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക്- വിദേശത്ത്- നിരവധി അവസരങ്ങളുണ്ട്-.

എംബ്രിയോളജി, അസിസ്റ്റഡ്-റിപ്രൊഡക്ഷൻ എന്നിവയിൽ ബിരുദാനന്തര പഠനത്തിന് ചേരാം. ഏറെ തൊഴിലവസരങ്ങളാണ് ഈ മേഖലയിലുള്ളത്-. പ്രതിമാസംഒരുലക്ഷംരൂപയിലധികം വേതനം എബ്രിയോളജിസ്റ്റുകൾക്ക്- രാജ്യത്ത്- ലഭിച്ചുവരുന്നു. വിദേശത്തും എബ്രിയോളജിസ്റ്റുകൾക്ക്- നിരവധി സാധ്യതകളിന്നുണ്ട്-

മൈക്രോബയോളജി, ബയോകെമിസ്-ട്രി, ഇമ്മ്യൂണോളജി, ജനറ്റിക്-സ്-, സൈക്കോളജി തുടങ്ങിയ കോഴ്-സുകൾ പൂർത്തിയാക്കിയവർക്ക്-  ക്ലിനിക്കൽമേഖലകളിൽ മൈക്രോബയോളജിസ്റ്റ്-, ബയോകെമിസ്റ്റ്-, ഇമ്മ്യൂണോളജിസ്റ്റ്-, സൈറ്റോജനറ്റിനിസ്റ്റ്-, സൈക്കോളജിസ്റ്റുകളാകാം. രോഗപര്യവേക്ഷണരംഗത്ത്- പ്രവർത്തിക്കാവുന്ന എപ്പിഡമോളജിസ്റ്റാകാൻ എപ്പിഡമോളജിയിൽ  ബിരുദാനന്തര പഠനത്തിന് ചേരാം.

ബയോമെഡിക്കൽ സയൻസ്-, ഫുഡ്-സയൻസ്-, ന്യൂട്രീഷൻ ആന്റ്- ഡയറ്റെറ്റിക്-സ്-എന്നിവ പൂർത്തിയാക്കുന്നവർക്ക്- ഗവേഷണ‐അക്കാദമിക്ക്-മേഖലകളിലും സ്വകാര്യമേഖലകളിലും തൊഴിലുകൾ ലഭിക്കും. ബയോ ഇൻഫോർമാറ്റിക്-സ്- രംഗത്ത്- ഫാർമസി ബിരുദധാരികൾക്ക്- അവസരങ്ങളുണ്ട്-. ഡിസാസ്റ്റർമാനേജ്-മെന്റ്-, പബ്ലിക്-ഹെൽത്ത്-, ബയോസ്റ്റാറ്റിസ്റ്റിക്-സ്-, വെറ്റ്ലാന്റ്-/റിവർ/ഇക്കോസിസ്റ്റം/കമ്മ്യൂണിറ്റി ഇക്കോളജി, അഗ്രി ബിസിനസ്സ്-, ഫുഡ്- പ്രോസസിംഗ്-, നാനോ ടെക്-നോളജി  മുതലായവ മികച്ച ഉപരിപഠന മേഖലകളാണ്.

അമേരിക്കയിൽ ഗ്രാഡുവേറ്റ് പഠനത്തിനായി ജി ആർ ഇ,ടോഫൽ എന്നിവയും മറ്റുവികസിതരാജ്യങ്ങളിൽ ഐ ഇ എൽ ടി എസ്സും ഉയർന്ന സ്-കോറോടെ പൂർത്തിയാക്കണം. നൂറുകണക്കിന് ഗവേഷണമേഖലകളിൽ അവർക്ക്- പ്രവർത്തിക്കാൻ അവസരങ്ങൾ  ലഭിക്കും.  അമേരിക്കയിലെ US Fish & Wild Life (www.fws.gov) ൽ ജീവശാസ്-ത്ര ബിരുദധാരികൾക്ക്- നിരവധി അവസരങ്ങളുണ്ട്-. യു കെ  യിലെ BBSRC ബയോടെക്-നോളജി & ബയോളജിക്കൽ സയൻസസ്സ്- റിസർച്ച്-കൗൺസിലിൽ  www.bbsrc.ukri.org, US Federal Assistance (www.studentaid.ed.gov/sa/tata) ഇൻലാക്-സ്- ഷിവദാസനി ഫൗണ്ടേഷൻ  സ്-കോളർഷിപ്പ്-,  Aichi Scholarship for Asian students, DST Astar Singapore - India Research grants, Fulbright scholarships, Campus France Charpak Scholarship,    ബ്രിട്ടീഷ്-കൗൺസിൽ GREAT  സ്-കോളർഷിപ്പ്-, ഓക്-സ്-ഫോർഡ്- ആൻഡ്‌- കേംബ്രിഡ്-ജ്-സൊസൈറ്റി ഓഫ്- ഇന്ത്യ സ്-കോളർഷിപ്പ്-സ്-, സർ രത്തൻ ടാറ്റഫെല്ലോഷിപ്പ്-, സ്റ്റാൻഫോർഡ്- റിലയൻസ്- ദിരുബായ്-ഫെല്ലോഷിപ്പ്- എന്നിവ ബയോളജിവിദ്യാർഥികൾക്ക്- ആശ്രയിക്കാവുന്ന നിരവധി സാമ്പത്തിക സ്രോതസുകളാണ്.


പ്രധാന വാർത്തകൾ
 Top