28 September Monday
ഒഴിവുള്ള സീറ്റിലേക്ക് ഓപ്ഷന്‍ 29വരെ; അലോട്ട്മെന്റ് 30ന്

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ അവസാന അലോട്ട്മെന്റിന് ഓപ്ഷന്‍നല്‍കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. ജൂലൈ 29വരെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താം. 30ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

2016ലെ  എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍ തുടരുന്നതും എന്നാല്‍ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഒഴികെയുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൌകര്യം www.cee.kerala.gov.in വെബ്സൈറ്റിലുണ്ടാകും.

നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റില്‍ പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും വെബ്സൈറ്റില്‍ അവരുടെ ഹോംപേജില്‍ കണ്‍ഫര്‍മേഷന്‍ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. തുടര്‍ന്ന് ഓപ്ഷന്‍ പുനക്രമീകരണം നടത്താം.
30ന്  അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ആഗസ്ത് അഞ്ചിനു വൈകീട്ട് 5.30നകം പ്രവേശനം നേടണം. ആഗസ്ത് അഞ്ചിനുശേഷം  സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നപക്ഷം അവ അതത് കോളേജ് അധികാരികള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ വഴി ആഗസ്ത് 15നകം നികത്താമെന്നും പ്രവേശനപരീക്ഷാകമീഷണര്‍ അറിയിച്ചു. ഹെല്‍പ്ലൈന്‍ നമ്പര്‍: 0471 2339101, 2339102, 2339103, 2339104. വെബ്സൈറ്റ് www.cee-kerala.org


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top