ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകളിലേക്ക് ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം നിലവില്‍വന്നു. പ്ളസ്ടുവിനുശേഷം അടിസ്ഥാനശാസ്ത്രത്തില്‍ വിപുലമായ പഠനത്തിനുവേണ്ടി ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തെ ഗവേഷണവുമായി ബന്ധിപ്പിക്കുന്നതാണ് ഇവിടത്തെ കോഴ്സുകള്‍. തിരുവനന്തപുരത്തും പുണെയിലും കൊല്‍ക്കത്തയിലും മൊഹാലിയിലും ഭോപാലിലും തിരുപ്പതിയിലും ബെരാംപുരിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (കകടഋഞ) ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്.
കെവിപിവൈ സ്കോളര്‍ഷിപ്പുള്ളവര്‍ക്ക് മെയ് 26മുതല്‍ ജൂണ്‍ 12വരെ അപേക്ഷിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് അപേക്ഷകര്‍ക്ക് ജൂണ്‍ 19മുതല്‍ അപേക്ഷിക്കണം. സ്റ്റേറ്റ്/സെന്‍ട്രല്‍ ബോര്‍ഡുകളുടെ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് മെയ് 26മുതല്‍ ജൂണ്‍ 18വരെ അപേക്ഷിക്കാം.
ഐസറിലെ പ്രവേശനം സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ ംംം.ശശലൃെമറാശശീിൈ.ശി വെബ്സൈറ്റില്‍ അറിയാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..