12 August Wednesday

കുഫോസില്‍ പിജി, പിഎച്ച്ഡി ഏപ്രില്‍ 6 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020


തിരുവനന്തപുരം
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വിവിധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് എട്ടിനും പിഎച്ച്ഡി ജൂൺ 20-നും നടക്കും. അപേക്ഷാ ഫീസ്‌ 1100 മുതൽ 3300 രൂപവരെയാണ്‌. ഏതെല്ലാം പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷിക്കുന്നു എന്നതടിസ്ഥാനമാക്കിയാണ്‌ അപേക്ഷാ ഫീസ്‌. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക്‌ പകുതി തുക നൽകിയാൽ മതി. ഏപ്രിൽ ആറുവരെയാണ്‌ അപേക്ഷാ സമയം. ഫീസ്‌ ഒടുക്കാൻ അടുത്ത പ്രവൃത്തി ദിനംകൂടി അനുവദിച്ചിട്ടുണ്ട്‌.

കോഴ്‌സുകൾ
മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് (എംഎഫ്എസി): അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്മെന്റ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, അക്വാകൾച്ചർ, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്നോളജി, അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ് ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എൻജിനിയറിങ് ടെക്നോളജി.
എംബിഎ: ഡ്യുവൽ സ്പെഷ്യലൈസേഷൻ (ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, റൂറൽ മാനേജ്മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്), എനർജി മാനേജ്മെന്റ് കെ-മാറ്റ്, സി-മാറ്റ്, കാറ്റ് യോഗ്യത നേടണം.

എംഎസ്‌സി: ഫിസിക്കൽ ഓഷ്യനോഗ്രഫി, മറൈൻ ബയോളജി, എർത്ത് സയൻസസ്, സ്റ്റാറ്റിസ്റ്റിക്സ്, റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, ബയോടെക്നോളജി, ക്ലൈമറ്റ് സയൻസ്, മറൈൻ മൈക്രോബയോളജി, മറൈൻ കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്.
എംടെക്: ഇന്റഗ്രേറ്റഡ് കോസ്റ്റർ സോൺ മാനേജ്മെന്റ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ്, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ്.
എൽഎൽഎം.: മാരിടൈം ലോ

പിഎച്ച്ഡി: ഫിഷറീസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി, ഓഷ്യൻ എൻജിനിയറിങ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്.
അപേക്ഷിക്കുംമുമ്പ്‌ വെബ്‌സൈറ്റിൽനിന്ന്‌ പ്രോസ്‌പെക്ടസ്‌ മുഴുവൻ വായിച്ച്‌ ഓരോന്നിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതകൾ, പ്രവേശന പരീക്ഷയുടെ സിലബസ്‌ എന്നിവ വായിച്ച്‌ മനസ്സിലാക്കണം. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും വെബ്‌സൈറ്റ്‌: http://admission.kufos.ac.in


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top