21 November Thursday

ഇഗ്നോ എംബിഎ പ്രവേശനപരീക്ഷ : ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡു ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2016

തിരുവനന്തപുരം > ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള ഓപ്പണ്‍മാറ്റ്–XXXIX പ്രവേശനപരീക്ഷ 28ന് ദേശീയതലത്തില്‍ 79 പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. 

ഹാള്‍ടിക്കറ്റ് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ignou.ac.in ല്‍ നിന്ന് പേരും ജനനത്തീയതിയും കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം മേഖലാകേന്ദ്രത്തിനുകീഴില്‍ അപേക്ഷിച്ചവരില്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തവര്‍ അപേക്ഷ അയച്ചതിന്റെ തെളിവും പാസ്പോര്‍ട്ട്സൈസ് ഫോട്ടോയുമായി തിരുവനന്തപുരം മേഖലാകേന്ദ്രത്തെ സമീപിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡയറക്ടര്‍, ഇഗ്നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്ളക്സ്, opp. പിആര്‍എസ് ഹോസ്പിറ്റല്‍, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം–695002. ഫോണ്‍: 0471 2344113, 2344120 എന്ന മേല്‍വിലാസത്തില്‍ സമീപിക്കാവുന്നതാണ്.

കൊച്ചി മേഖലാ കേന്ദ്രത്തിന്റെ വിലാസം: ഇഗ്നൊ കൊച്ചി റീജണല്‍ സെന്റര്‍, കലൂര്‍ പി ഒ, കൊച്ചി 682017. വെബ്സൈറ്റ് http://rccochin.ignou.ac.in/   കൂടുതല്‍ വിവരം www.ignou.ac.in നിന്നറിയാം. 

പ്രധാന വാർത്തകൾ
 Top