02 October Monday

മെഡിക്കൽ/​ഡെന്റൽ അഖിലേന്ത്യാ ക്വോട്ട പ്രവേശനം ; രജിസ്​ട്രേഷൻ നവംബർ 2ന്‌​ വൈകിട്ട്​ 5 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


തിരുവനന്തപുരം  
അഖിലേന്ത്യാ ക്വോട്ട, കേന്ദ്ര/ കൽപിത സർവകലാശാലകൾ/ഇഎസ്​ഐ കോർപറേഷൻ മെഡിക്കൽ കോളേജുകൾ/എയിംസ്​, ജിപ്​മെർ എന്നിവയിലെ എംബിബിഎസ്​/ബിഡിഎസ്​ കോഴ്​സുകളിൽ  പ്രവേശനത്തിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റി പ്രസിദ്ധീകരിച്ചു.

ചൊവ്വാഴ്‌ചമുതൽ നവംബർ രണ്ടിന്​ വൈകിട്ട്​ അഞ്ചുവരെ www.mcc.nic.in വെബ്​സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. കൗൺസലിങ്​ ഫീസ്​ നവംബർ രണ്ടിന്​ വൈകിട്ട്​ ഏഴുവരെ ഒടുക്കാം. ചോയിസ്‌ ഫില്ലിങ് ബുധനാഴ്‌ചമുതൽ നവംബർ രണ്ടിന്​ രാത്രി 11.59 വരെ  നടത്താം. നവംബർ രണ്ടിന്​ 11.59ന്‌ ചോയ്​സ്​ ലോക്കിങ്ങിങ്‌ അവസാനിക്കും. ആദ്യ അലോട്ട്​മെന്റ്‌​ നവംബർ അഞ്ചിന്​ പ്രസിദ്ധീകരിക്കും. അലോട്ട്​മെന്റ്‌​ ലഭിച്ചവർക്ക്​ നവംബർ ആറു​മുതൽ 12 വരെ പ്രവേശനത്തിനായി കോളേജുകളിൽ റിപ്പോർട്ട്​ ചെയ്യാം.

നവംബർ 18 മുതൽ 22ന്​ പകൽ​ മൂന്നുവരെയാണ്‌ രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്​ട്രേഷൻ/ഫീസടയ്‌ക്കൽ എന്നിവയ്‌ക്ക്‌ അവസരം. ഫീസടയ്‌ക്കാൻ 22ന്​ വൈകിട്ട്​ അഞ്ചുവരെ സമയമുണ്ടാകും. ചോയ്​സ്​ ഫില്ലിങ്​ നവംബർ 19 മുതൽ 22ന്​ രാത്രി 11.59 വരെ നടത്താം. ചോയ്​സ്​ ലോക്കിങ്​ 22ന്​ വൈകിട്ട്​ മൂന്നുമുതൽ രാത്രി 11.59 വരെയാണ്​.

രണ്ടാം റൗണ്ട്​ അലോട്ടുമെന്റ്‌ നവംബർ 25നായിരിക്കും. നവംബർ 26 മുതൽ ഡിസംബർ രണ്ടുവരെ അലോട്ട്​മെന്റ്‌ ലഭിച്ച കോളേജുകളിൽ റിപ്പോർട്ട്​ ചെയ്യാം. പ്രവേശനം നേടാതെ അവശേഷിക്കുന്ന അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ ഡിസംബർ മൂന്നിന്​ സംസ്ഥാനങ്ങൾക്ക്‌ തിരികെ നൽകും. രണ്ട്​ അലോട്ട്​മെന്റിനുശേഷം കേന്ദ്ര/കൽപിത സർവകലാശാലകൾ/ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ കോളേജുകൾ/എയിംസ്​/ ജിപ്​മെർ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്​ അപ്​ റൗണ്ട്​ അലോട്ട്​മെന്റ്‌​ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top