കോട്ടയം >എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ പിജി പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകള്‍ പുതുക്കുന്നതിനും ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ അവസരമുണ്ടായിരിക്കും. ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിലേക്കായി അപേക്ഷകര്‍ ഓപ്ഷനായി നല്‍കിയ വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്സ് മാര്‍ക്കും, ട്രയല്‍ അലോട്ട്മെന്റിലെ വിവിധ പ്രോഗ്രാമുകളിലെ അവസാന റാങ്ക് വിശദാംശങ്ങളും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് തങ്ങള്‍ ഓപ്ഷനായി നല്‍കിയ വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്സ് മാര്‍ക്ക്, വെബ്സൈറ്റില്‍ നല്‍കിയ വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍, അവസാന റാങ്ക് വിശദാംശങ്ങള്‍, പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകള്‍ ആവശ്യമെങ്കില്‍ പുതുതായി നല്‍കുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അപേക്ഷയിലെ കൃത്യത ഉറപ്പുവരുത്തുന്നതിനും അനുയോജ്യമായ ഓപ്ഷനുകള്‍ നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ www.cap.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഒന്നാംഅലോട്ട്മെന്റ് 31 ന് പ്രസിദ്ധീകരിക്കും. ഫോണ്‍ : 0481 6555563
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..