26 September Saturday

കേരള സര്‍വകലാശാല ബിരുദകോഴ്സ്: സേ പാസായവര്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2016

തിരുവനന്തപുരം > കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ (ഗവ., എയ്ഡഡ്, സ്വാശ്രയ) ഒന്നാംവര്‍ഷ ബിരുദപ്രവേശനത്തിന് സേ/ഓപ്പണ്‍ സ്കൂള്‍ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് 23 മുതല്‍ 28ന്  വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനില്‍ www.admissions.keralauniverstiy .ac.in രജിസ്റ്റര്‍ചെയ്യാം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇംപ്രൂവ്മെന്റ്/ റീ വാല്യുവേഷന്‍ എന്നിവവഴി മാര്‍ക്കുകള്‍ കൂടി കിട്ടിയ വിദ്യാര്‍ഥികള്‍ 25നകം പ്രൊഫൈലില്‍ തിരുത്തല്‍ വരുത്താന്‍ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈനില്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും 23 മുതല്‍ 28 വരെ പുതുതായി പത്ത് ഓപ്ഷന്‍ (കോഴ്സും കോളേജും) ചേര്‍ക്കാന്‍ സാധിക്കും. 

മാനേജ്മെന്റ് ക്വോട്ട അഡ്മിഷനുകള്‍ക്ക് അമിത ഫീസ് (ഡൊണേഷന്‍/ ക്യാപ്പിറ്റേഷന്‍ ഫീസ്) ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍   പരാതി  രജിസ്ട്രാര്‍ക്ക് രേഖാമൂലം തെളിവ് സഹിതം നല്‍കാമെന്നും  പത്രകുറിപ്പില്‍ അറിയിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top