13 December Friday

ഹോമിയോ പിജി പ്രവേശനപരീക്ഷ: അഡ്മിറ്റ് കാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2016

തിരുവനന്തപുരം > സെപ്തംബര്‍ നാലിന് തിരുവനന്തപുരം കേന്ദ്രമായി നടത്തുന്ന ബിരുദാനന്തര ബിരുദ ഹോമിയോപ്പതി 2016 കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ചമുതല്‍ പ്രവേശനപരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee-kerala.gov.in ല്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. 

വെബ്സൈറ്റിലെ 'PG HOMOEO 2016 -Candidate Portal' എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പേജില്‍ ആപ്ളിക്കേഷന്‍ നമ്പരും ജനന തീയതിയും കൃത്യമായി നല്‍കിയതിനുശേഷം 'Admit Card' എന്ന മെനു ഐറ്റം ക്ളിക്ക് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൌട്ട് എടുക്കാം. ഈ അഡ്മിറ്റ് കാര്‍ഡുമായാണ് അപേക്ഷകന്‍ പരീക്ഷാഹാളില്‍ ഹാജരാകേണ്ടത്. തപാല്‍വഴി അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യില്ല.

അപേക്ഷയിലെ അപാകതമൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ട്. അവര്‍ക്ക് 'Memo' ലിങ്ക് ക്ളിക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാവുന്നതാണ്. പ്രസ്തത ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ചില ഫോര്‍മാറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. അത്തരം അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന മെമ്മോയുടെ പ്രിന്റൌട്ടിനോടൊപ്പം 30ന് വൈകിട്ട് അഞ്ചിനുമുമ്പ് നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിച്ച് അവരുടെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കണം. രേഖകള്‍ അയക്കുന്ന കവറിനുപുറത്ത് 'PG HOMOEO ENTRANCE EXAMINATION, 2016-DOCUMENTS FOR MEMO CLEARANCE'  എന്ന് എഴൂതണം.

ആപ്ളിക്കേഷന്‍ നമ്പര്‍ മറന്നുപോയ അപേക്ഷകര്‍ 'Find Application Number' എന്ന ലിങ്ക് ക്ളിക്ക് ചെയ്ത് പേര് നല്‍കിയാല്‍ പേര്, അഡ്രസ്, ആപ്ളിക്കേഷന്‍ നമ്പര്‍ എന്നിവ കാണാം.

പ്രധാന വാർത്തകൾ
 Top