28 October Wednesday

ഐസിഎസ്‌ഇ, ഐഎസ്‌സി പുതുക്കിയ പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


ന്യൂഡൽഹി
ഐസിഎസ്ഇ, ഐഎസ്‌സി ബോർഡ്‌ പരീക്ഷകൾക്കുള്ള പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. ഐസിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷകൾ ജൂലൈ രണ്ടുമുതൽ 12 വരെ നടത്തും. ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 14 വരെയും.  കോവിഡ്‌ അടച്ചുപൂട്ടലിനെ തുടർന്ന്‌ പന്ത്രണ്ടാം ക്ലാസിന്റെ എട്ട്‌ പരീക്ഷയും പത്താം ക്ലാസിന്റെ ആറ്‌ പരീക്ഷയും മാറ്റിവച്ചിരുന്നു.

ഐസിഎസ്‌ഇ (പത്താംക്ലാസ്‌) ടൈംടേബിൾ
■     ജൂലൈ രണ്ട്‌, വ്യാഴാഴ്‌ച: ജ്യോഗ്രഫി:എച്ച്‌സിജി പേപ്പർ 2 –-11.00
■     ജൂലൈ നാല്‌, ശനി: ആർട്ട്‌ പേപ്പർ നാല്‌ (അപ്ലൈഡ്‌ആർട്ട്‌)–-11.00
■     ജൂലൈ ആറ്‌, തിങ്കൾ: (ഗ്രൂപ്പ്‌ മൂന്ന്‌ ഇലക്‌റ്റീവ്‌)–-11.00
■     ജൂലൈ എട്ട്‌, ബുധൻ: ഹിന്ദി–-11.00
■     ജൂലൈ10, വെള്ളി: ബയോളജി–-സയൻസ്‌ പേപ്പർ 3–- 11.00
■     ജൂലൈ 12, ഞായർ: ഇക്‌ണോമിക്‌സ്‌ (ഗ്രൂപ്പ്‌–-2 ഇലക്‌റ്റീവ്‌) –- 11.00

ഐഎസ്‌സി (പന്ത്രണ്ടാംക്ലാസ്‌) ടൈംടേബിൾ
■     ജൂലൈ ഒന്ന്‌, ബുധൻ: ബയോളജി (പേപ്പർ ഒന്ന്‌) തിയറി–- 11.00 എഎം
■     ജൂലൈ മൂന്ന്‌, വെള്ളി: ബിസിനസ്‌ സ്‌റ്റഡീസ്‌–- 11.00
■     ജൂലൈ അഞ്ച്‌, ഞായർ: ജ്യോ ഗ്രഫി –- 11.00
■     ജൂലൈ ഏഴ്‌, ചൊവ്വ : സൈക്കോളജി–- 11.00
■     ജൂലൈ ഒമ്പത്‌, വ്യാഴം: സോഷ്യോളജി–-11.00
■     ജൂലൈ11, ശനി : ഹോംസയൻസ്‌ (പേപ്പർ ഒന്ന്‌) തിയറി–- 11.00
■     ജൂലൈ 13, തിങ്കൾ ഇലക്‌റ്റീവ്‌ ഇംഗ്ലീഷ്‌ –-11.00
■     ജൂലൈ 14, ചൊവ്വ: ആർട്ട്‌ 5 ക്രാഫ്‌റ്റ്‌–-11.00


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top