14 August Friday

ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് ഡിപ്ളോമ കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2016

തിരുവനന്തപുരം > ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 04962524920), മാള, (കല്ലേറ്റുംകര, 04802720746), മറ്റക്കര (കോട്ടയം, 04812542022), കല്യാശ്ശേരി (കണ്ണൂര്‍, 04972780287), പൈനാവ് (ഇടുക്കി, 04862232246), കരുനാഗപ്പള്ളി (കൊല്ലം, 04762623597), പൂഞ്ഞാര്‍ (കോട്ടയം, 0482 2209265), കുഴല്‍മന്ദം (പാലക്കാട്, 04922272900) എന്നീ എട്ട് മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ 2 ഡിപ്ളോമ കോഴ്സുകളുടെ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെയ് 18 മുതല്‍ ജൂണ്‍ 10 വൈകിട്ട് അഞ്ചുവരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. 

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്സി/ എസ്ടിക്കാര്‍ക്ക് 100 രൂപ) ജൂണ്‍ 15ന് നാലിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും പ്രോസ്പെക്ടസും മറ്റ് വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top