തിരുവനന്തപുരം > പ്ളസ് ടു ജയിച്ചവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ബിഎസ്സി, എംഎസ്സി (ഇന്റഗ്രേറ്റഡ്) ബയോടെക്നോളജിക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പ്ളസ് ടു സയന്‍സ് ഗ്രൂപ്പെടുത്ത് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായവര്‍ക്ക് ഈ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടികജാതി– പട്ടികവര്‍ഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യഗ്രേഡോ മതിയാകും.
ജൂലൈ 10ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരള സംസ്ഥാന പൊതുപ്രവേശനപരീക്ഷ 2016ന്റെ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.admissions.kau.in.admissions എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ അപേക്ഷയുടെ പ്രിന്റെടുത്ത് സര്‍ട്ടിഫിക്കറ്റുകളും അപേക്ഷാഫീസിന്റെ പേ ഇന്‍ സ്ളിപ്പിന്റെ ഒറിജിനല്‍ കൌണ്ടര്‍ഫോയില്‍ അഥവാ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഓണ്‍ലൈനില്‍ ജൂണ്‍ 10നകവും തപാലില്‍ ജൂണ്‍ 18നകവും അപേക്ഷിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..