22 October Thursday

കിറ്റ്‌സില്‍ എംബിഎ (ട്രാവല്‍ ആൻഡ‌് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018


തിരുവനന്തപുരം > ടൂറിസംവകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എംബിഎ (ട്രാവല്‍ ആൻഡ‌് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു.  കേരള സര്‍വകലാശാലയുടെയും, എഐസിടിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍  28ന് കിറ്റ്‌സില്‍ നേരിട്ടെത്തണം.  അംഗീകൃത സര്‍വകലാശാലയില്‍നിന്ന‌് 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലെയ‌്സ്‌മെന്റ് സൗകര്യവും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സശലേേെറൌ.ീൃഴ. , 9447013046, 0471 2329468.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top