22 October Tuesday

അമൃതയിൽ ബിടെക്‌; എഇഇഇ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


തിരുവനന്തപുരം
അമൃത കൽപിത സർവകലാശാലയിൽ 2020 ബി ടെക്‌ പ്രവേശനത്തിനുള്ള അമൃത എൻട്രൻസ്‌ എക്‌സാമിനേഷൻ എൻജിനിയറിങ്ങിന്‌ (എഇഇഇ) ഓൺലൈൻ രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച ആരംഭിച്ചു.  പ്ലസ്‌ ടുവിന്‌ (തത്തുല്യം) ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റികസ്‌ എന്നിവയ്‌ക്ക്‌ ആകെ 60 ശതമാനവും ഓരോന്നിനും 55 ശതമാനത്തിൽ കുറയാതെയും മാർക്ക്‌ ലഭിച്ച 1999 ജൂലായ്‌ ഒന്നിനോ ശേഷമോ ജനിച്ചവർക്ക്‌ അപേക്ഷിക്കാം. മൂന്ന്‌ വർഷ എൻജിനിയറിങ് ഡിപ്ലോമയ്‌ക്ക്‌ കുറഞ്ഞത്‌ 60 ശതമാനം മാർക്കുള്ളവർക്കും അപേക്ഷിക്കാം.

അമൃതയിൽ ബിടെകിന്‌ ഈ എൻട്രൻസിന്‌ പുറമെ ജെഇഇ മെയിൻ 2020 ന്റെ റാങ്കും പരിഗണിക്കും. ഏപ്രിൽ 23 മുതൽ 27 വരെ മൂന്ന്‌ ഷെഡ്യൂളുകളായാണ്‌ പരീക്ഷ.   അമൃതപുരി, ബംഗളൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങങളിലെ സെന്ററുകളിലെ  വിവിധ ബിടെക്‌ കോഴ്‌സുകളിലാണ്‌ പ്രവേശനം.  കോഴ്‌സുകളുടെ വിശദാംശങ്ങൾ, രജിസ്‌ട്രേഷൻ ഫീസ്‌, പരീക്ഷാ രീതി തുടങ്ങിയ  വിവരങ്ങൾ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിന്‌   https://www.amrita.edu/admissions/btech 2020 സന്ദർശിക്കുക.


പ്രധാന വാർത്തകൾ
 Top