സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ യുജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിനായി ബന്ധപ്പെട്ട കോളേജിൽ സെപ്തംബർ 22നകം അപേക്ഷ നൽകണം. സെപ്തംബർ 17നു ശേഷം ഒഴിവുള്ള സീറ്റിലേക്ക് മെറിറ്റ്/സംവരണ മാനദണ്ഡം പാലിച്ചാണ് പ്രവേശനം.
ഏകജാലകം വഴി അപേക്ഷിച്ചവർക്ക് കോളേജിൽ അപേക്ഷ നൽകാം. റാങ്ക് പട്ടിക സെപ്തംബർ 24ന് പകൽ രണ്ടിനകം കോളേജുകൾ സർവകലാശാല ഓൺലൈൻ അഡ്മിഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. റാങ്ക്പട്ടിക സെപ്തംബർ 24ന് വൈകിട്ട് അഞ്ചിന് ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സെപ്തംബർ 25 മുതൽ 27ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ഉറപ്പാക്കണം. പ്രവേശനം സെപ്തംബർ 30ന് നടക്കും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ക്യാപ് വെബ്സൈറ്റിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..