തിരുവനന്തപുരം > 2017ലെ എംബിബിഎസ് ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍/ദന്തല്‍ കോളേജുകള്‍, സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളേജുകള്‍ എന്നിവയിലേക്ക് മാത്രമാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരം വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും എടുക്കേണ്ടാതണ്.
ഈ അലോട്ട്മെന്റ് പ്രകാരം പുതുതായോ, മുന്‍ ഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍ നിന്നും വ്യത്യസ്തമായോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ടതുമായ ഫീസ്/അധിക തുക 21 മുതല്‍ 24 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ, ഓണ്‍ലൈനായോ ഒടുക്കിയശേഷം 24ന് വൈകിട്ട് 5നു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..