10 August Monday

എംജി ബിരുദ ഏകജാലകം ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം 23 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2016

കോട്ടയം > എം ജി സര്‍വകലാശാല ഏകജാലകം വഴി, ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 23ന് വൈകിട്ട് നാലിനു മുന്‍പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം. 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
 

എംജി പിജി ഏകജാലകം
വികലാംഗ/സ്പോര്‍ട്സ്/കള്‍ചറല്‍ ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം >  എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ്് സയന്‍സ് കോളേജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദപ്രോഗ്രാമുകളിലേക്കുള്ള വികലാംഗ/സ്പോര്‍ട്സ്/കള്‍ചറല്‍ ക്വോട്ട വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് കോളേജിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ഈ മാസം 22ന് ബന്ധപ്പെട്ട കോളേജുകളില്‍ നടക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top