19 July Friday

എംബിബിഎസ്/ബിഡിഎസ് ഒഴികെ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017

തിരുവനന്തപുരം > 2017ലെ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലേക്കും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in  വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ടതുമായ ഫീസ്/ അധിക തുക 19 മുതല്‍ 22 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ, ഓണ്‍ലൈനായോ ഒടുക്കിയ ശേഷം 22നു വൈകിട്ട് അഞ്ചിന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102, 2339103, 2339104.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top