19 September Saturday

എസ്‌സി/എസ്‌ടി സ്‌പോട്ട് അഡ്‌മിഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2016

തിരുവനന്തപുരം > കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സ്പോട്ട് അഡ്മിഷനുശേഷം ഒഴിവുവന്ന സീറ്റുകള്‍  18–ന് എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പട്ടിക ജാതി) നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ നികത്തും. 17–ന്  10 ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം (www.admissions.keralauniverstiy.ac.in) അവസരം നല്‍കും. ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നും ഹാജരാക്കിയാല്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കൂ. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം.

18–ന് എസ്.സി (പട്ടിക ജാതി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രം ഹാജരായാല്‍ മതിയാകും. 18–ന് പാളയം സെനറ്റ് ഹാളിലാണ് സ്പോട്ട് അഡ്മിഷന്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top