29 May Sunday

സിലബസ് കരട് രൂപം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2016

കോട്ടയം > മഹാത്മാ ഗാന്ധി സര്‍വകലാശാല 2016–2017 മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതുക്കിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസിന്റെ കരട് രൂപം സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍വകലാശാല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്ന് കരട് സിലബസിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍/കണ്‍വീനര്‍ എക്സ്പെര്‍ട്ട് കമ്മിറ്റി എന്നിവരുടെ യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ ലഭ്യമായ ഇ–മെയില്‍ വിലാസത്തില്‍ അയയ്ക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top