25 September Monday

എൽഎൽഎം കോഴ‌്‌‌‌സ‌് പ്രവേശനപരീക്ഷ: റാങ്ക‌് ലിസ‌്റ്റും താൽക്കാലിക കാറ്റഗറി ലിസ‌്റ്റുകളും പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 17, 2019

തിരുവനന്തപുരം > 2018–-ലെ എൽഎൽഎം കോഴ‌്സിലേക്ക‌് പ്രവേശനത്തിനായി നടത്തിയ ഓൺലൈൻ പ്രവേശന പരീക്ഷയുടെ റാങ്ക‌്‌ലിസ‌്റ്റും താൽക്കാലിക കാറ്റഗറി ലിസ‌്റ്റുകളും പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in, www.cee--kerala.org എന്നീ വെബ‌്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

കൊല്ലം വവ്വാക്കാവ‌് കുരുങ്ങാപ്പള്ളി ആലുമ്മൂട്ടിൽ പി എ സബീൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക‌് നേടി. വൈബ‌്സൈറ്റിലെ ‘LL.M 2018-–- Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക‌് ചെയ്യുമ്പോൾ ലഭ്യമാകുന്ന വെബ‌് പേജ‌ിൽ ആപ്ലിക്കേഷൻ നമ്പരും പാസ‌്‌വേഡും കൃത്യമായി നൽകിയതിനുശേഷം ‘റിസൾട്ട‌്’ എന്ന മെനു ഐറ്റം ക്ലിക്ക‌് ചെയ‌്ത‌് വിദ്യാർഥികൾക്ക‌് റാങ്ക‌് പട്ടിക നോക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top