10 August Monday

ഫിഷറീസ് സര്‍വകലാശാലയില്‍ പിജികോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തുന്ന വിവിധ എംഎസ്സി, എംബിഎ, എംടെക്, എംഎഫ്എസ്സി, എല്‍ എല്‍എം (ഈവനിങ്) പിജി കോഴ്സുകളിലേക്കും  ഡിപ്ളോമ കോഴ്സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഫുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി, ബയോടെക്നോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സ്, മറൈന്‍ മൈക്രോബയോളജി ആന്‍ഡ് മറൈന്‍ ഡ്രഗ്സ്, ക്ളൈമറ്റ് സയന്‍സ്, മറൈന്‍ കെമിസ്ട്രി ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ഓഷ്യന്‍ മോഡലിങ്, ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ബയോഡൈവേഴ്സിറ്റി, അപ്ളൈഡ് ജിയോസയന്‍സ്, റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് എംഎസ്സി കോഴ്സുകള്‍.
ബി എഫ് എസ്സി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന ഫിഷറീസ് മേഖലയിലെ ബിരുദാന്തര ബിരുദകോഴ്സാണ് എംഎഫ്എസസി. അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ്ടെക്നോളജി, അക്വാട്ടിക് അനിമല്‍ഹെല്‍ത്ത്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷറീസ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എക്കോണമിക്സ്, ഫിഷ്ജെനിറ്റിക്സ് ആന്‍ഡ് ബ്രീഡിങ്, ഫിഷ് ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ്എംഎഫ്എസ്സി. 

എം ബി എ

രണ്ടുതരം എംബിഎ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ കുഫോസ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, റൂറല്‍ മാനേജ്മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നീ സ്പെഷ്യലൈസേഷനോടുകൂടിയ എം ബി എക്ക് പുറമെ ബി ടെക് ബിരുദധാരികള്‍ക്ക് മാത്രം പ്രവേശനം നേടാവുന്ന എംബി എ എനര്‍ജി മാനേജ്മെന്റ് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. 

ഇന്റഗ്രേറ്റഡ്കോസ്റ്റല്‍സോണ്‍ മാനേജ്മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍സേഫ്റ്റി എന്‍ജിനിയിറിങ്, കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ , ഫിഷറീസ് എന്‍ജിനിയറിങ് എന്നീ വിഷയങ്ങളിലാണ്എംടെക് കോഴ്സുകള്‍.

മാരിടൈം നിയമത്തിലുള്ള എല്‍എല്‍എം ഈവനിങ് കോഴ്സ് ആണ്. അക്വേറിയം സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍, മാരിടൈ ലോ (ഈവനിങ് കോഴ്സ്) എന്നിവയാണ് പി ജി ഡിപ്ളോമ കോഴ്സുകള്‍. ബ്രാക്കിഷ്വാട്ടര്‍ ആന്‍ഡ് മറൈന്‍ അക്വാകള്‍ച്ചറിലാണ് ഡിപ്ളോമ കോഴ്സ്.

എഴുത്തുപരീക്ഷയുടെയുംഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രേവശനം. യോഗ്യത, സീറ്റ്, ഫീസ്തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്വെബ്സൈറ്റില്‍ ലഭ്യമാണ്. www.kufos.ac.in.

അപേക്ഷ ലഭിക്കേ അവസാന തീയതിമാര്‍ച്ച് 31. അപേക്ഷഫോറംവെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്ചെയ്യാവുന്നതാണ്. അപേക്ഷാഫീസ് അടക്കുന്നതിനെക്കുറിച്ചും വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top