തിരുവനന്തപുരം > കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ സിവില്‍ (എന്‍സിഎ-ഒബിസി) തസ്തികയിലേക്ക് 21ന് രാവിലെ പത്തുമുതല്‍ 12.15 വരെ പിഎസ്സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്സി ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ല്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യണം.
കിര്‍ത്താഡ്സില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രപ്പോളജി/സോഷ്യോളജി) തസ്തികയിലേക്ക് 22ന് രാവിലെ പത്തുമുതല്‍ 12.15 വരെ പിഎസ്സി തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലും 12 മുതല്‍ 2.15 വരെ തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളിലും നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്സി ഔദ്യോഗിക വൈബ്സൈറ്റായwww.keralapsc.gov.in ല്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..