26 September Saturday

കേരള യുഐടി ബിരുദാനന്തരബിരുദ പ്രവേശനം: എംകോം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ വെള്ളറട, പാറശാല യുഐടികളില്‍ പുതുതായി അനുവദിച്ച എംകോം കോഴ്സുകള്‍ക്ക് 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മേല്‍പ്പറഞ്ഞ രണ്ട് യുഐടികളിലേക്കുമുള്ള പ്രവേശനത്തിന് വെള്ളറട യുഐടി പ്രിന്‍സിപ്പലിനാണ് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഏത് യുഐടിയിലെ കോഴ്സിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നതെന്ന് അപേക്ഷയില്‍ കൃത്യമായും രേഖപ്പെടുത്തണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ അപേക്ഷയുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സംവരണം/മറ്റാനുകൂല്യങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് ഉണ്ടാകണം. രണ്ട് യുഐടികളിലേയും എംകോം കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top