21 November Thursday

എംഎസ്‌സി നേഴ്‌സിങ്‌: ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷൻ 17ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


തിരുവനന്തപുരം
2019-‐20 അധ്യയന വർഷത്തെ എം എസ് സി നഴ്സിങ്‌ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ നഴ്സിങ്‌ കോളേജുകളിൽ ഒഴിവുള്ള ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ 17 -ന് രാവിലെ 11 ന്‌ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി ഒ, തിരുവനന്തപുരം) നടത്തുന്നു. സർക്കാർ നഴ്സിംഗ് കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസത്തെ സ്പോട്ട് അഡ്മിഷനിലൂടെ നികത്തും.

ഗവ. നേഴ്‌സിങ്‌ കോളേജുകളിൽ ആലപ്പുഴ‐3, കോട്ടയം‐1, തൃശൂർ‐1, കോഴിക്കോട്‌‐1  എന്നിങ്ങനെയാണ്‌ ഒഴിവുകളുള്ളത്‌. കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച എം എസ് സി നഴ്സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, വിടുതൽ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേയ്ക്ക് പരിഗണിക്കുന്നത്.

സ്പോട്ട് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 21നുള്ളിൽ കോളേജിൽ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾ ഡി എം ഇ യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in -ൽ ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top