തിരുവനന്തപുരം > ബിഎസ്സി നേഴ്സിങ്, ബിഫാം, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് കോളേജ്/ കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ക്കൂടി 18ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ചെയ്യാവുന്നതാണ്. ഗവണ്മെന്റുമായി അലോട്ട്മെന്റിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കോളേജുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പായി കോഴ്സുകളെക്കുറിച്ചും കോളേജുകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അലോട്ട്മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രവേശനം നേടി പഠിക്കാന്‍ താല്‍പ്പര്യമുള്ള കോളേജുകളിലേക്കും കോഴ്സുകളിലേക്കും മാത്രമേ ഓപ്ഷന് നല്‍കാവൂ. ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രോസ്പെക്ടസിന്റെ നിബന്ധനകള്‍ക്കുവിധേയമായി തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില് ഉള്പ്പെടുന്നവരെമാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ. ഫോണ്‍: 0471–2560362, 63, 64, 65.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..