26 May Sunday

സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

കണ്ണൂര്‍ > സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്, പാലയാട്, പയ്യന്നൂര്‍, നീലേശ്വരം, മാനന്തവാടി, ക്യാമ്പസുകളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റ്/ സെന്ററുകളില്‍ നടത്തുന്ന പിജി/ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദപരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം, പ്രോസ്പെക്ടസ് തുടങ്ങിയവ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. ഡൌണ്‍ലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ച്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫീസടച്ച ചലാന്‍ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. എംസിഎ (ലാറ്ററല്‍ എന്‍ട്രി), എംസിഎ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാഫീസ് 400 രൂപ. മൈക്രോബയോളജി/ ബയോടെക്നോളജി, എംസിഎ 600 രൂപ. എസ്സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് 250രൂപ (എല്ലാ കോഴ്സുകള്‍ക്കും).

അപേക്ഷിക്കാനുള്ള അവസാന തിയതി 31. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. (www.kannuruniverstiy.ac.in).

പ്രധാന വാർത്തകൾ
 Top