കൊച്ചി > കാക്കനാട് മാര്‍ത്തോമാ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എംബിഎ ബിരുദം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുന്നു. 101 വിദ്യാര്‍ഥികള്‍ക്കായി ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പാണ് നല്‍കുന്നത്.
ഇതിനായി ഏപ്രില്‍ 10ന്് എഡ്യുമാറ്റ് എന്ന പേരില്‍ ഓണ്‍ലെന്‍ സ്കോളര്‍ഷിപ് പരീക്ഷ നടത്തുമെന്ന് മാര്‍ത്തോമാ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മാനേജര്‍ മാത്യൂസ് എ മാത്യൂസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുക്കുന്നവര്‍ക്ക് 75,000 രൂപമുതല്‍ 3,00,000 രൂപവരെയുള്ള സ്കോളര്‍ഷിപ് ലഭിക്കും. വിവരങ്ങള്‍ക്ക്
www.edupack.in.
വാര്‍ത്താസമ്മേളനത്തില്‍ മാര്‍ത്തോമാ സ്കൂള്‍ ഓഫ് മാനേജ്മെന്റ് പ്രതിനിധികളായ തോമസ് വര്‍ഗീസ്, കോശി തോമസ്, കെ വി തോമസ്, കുരുവിള മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..