23 April Tuesday
ജിഎന്‍എമ്മിന് 30 വരെ അപേക്ഷിക്കാം

പരിയാരത്ത് ബിഎസ്സി നേഴ്സിങ് അപേക്ഷ ഓണ്‍ലൈനായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2017

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള പരിയാരം നേഴ്സിങ് സ്കൂളില്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (ജിഎന്‍എം) കോഴ്സിലേക്ക് 30 വരെ അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം നേഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്ന് നേരിട്ടും തപാലിലും ലഭിക്കും. 200 രൂപയാണ് വില. തപാലില്‍ വേണ്ടവര്‍ 250 രൂപക്കുള്ള മണിയോര്‍ഡറോ ഡിമാന്‍ഡ് ഡ്രാഫ്്റ്റോ പ്രിന്‍സിപ്പല്‍, സ്കൂള്‍ ഓഫ് നേഴ്സിങ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം മെഡിക്കല്‍ കോളേജ് പിഒ, കണ്ണൂര്‍-670503 എന്ന വിലാസത്തില്‍ അയക്കണം.

ബിഎസ്സി നേഴ്സിങ് കോഴ്സില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഓണ്‍ലൈന്‍വഴി അപേക്ഷ ക്ഷണിക്കും. ഇതുപ്രകാരം അടുത്തയാഴ്ചമുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : www.mcpariyaram.com.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top