14 August Friday

സിവിൽ സർവീസസ്-; സ്വപ്-നമല്ല യാഥാർഥ്യം; പ്രിലിമിനറി പരീക്ഷയെ പരിചയപ്പെടാം

ഡോ. നീതുസോണ ഐഐഎസ്‌Updated: Monday Feb 11, 2019

ഈ വർഷത്തെ സിവിൽ സർവീസസ്- പ്രിലിമിനറി പരീക്ഷക്കുള്ള വിജ്ഞാപനം ഫെബ്രുവരി 19 ന് യൂണിയൻ പബ്ലിക്- സർവീസ്- കമ്മിഷൻ പ്രസിദ്ധീകരിക്കും. രാജ്യത്തെ ഭരണരംഗത്തെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ജനക്ഷേമത്തിനായുള്ള നയങ്ങൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ സുപ്രധാന പങ്ക്- വഹിക്കുന്ന സിവിൽ സർവീസസ്- ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്- യുപിഎസ്‌സി വർഷം തോറും നടത്തുന്ന സിവിൽ സർവീസസ്- പരീക്ഷയിലൂടെയാണ്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട്- ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷക്കുള്ള വിജ്ഞാപനമാണ് ഈ മാസം പുറപ്പെടുവിക്കുന്നത്-. 2019 ലെ പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന് നടക്കും.

യോഗ്യതയും അപേക്ഷാ രീതികളും

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അവസാന വർഷ പരീക്ഷയെഴുതുന്ന ഉദ്യോഗാർഥിക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ അത്തരം ഉദ്യോഗാർഥികൾ പ്രിലിമിനറി പരീക്ഷ വിജയിച്ച്- മെയിൻ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ബിരുദ പരീക്ഷ വിജയിച്ചതിന്റെ തെളിവുകൾ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 21 വയസ്- തികഞ്ഞവരായിരിക്കണം. ഉയർന്ന പ്രായപരിധി 32 വയസ്സാണ്. എന്നാൽ ഒബിസി /എസ്-.സി, എസ്-.ടി വിഭാഗക്കാർക്ക്- ഉയർന്ന പ്രായപരിധി യഥാക്രമം 35 ഉം 37 വയസ്സുമാണ്. ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക്- 10 വർഷം വരെ ഉയർന്ന പ്രായ പരിധിയിൽ ഇളവ്- ലഭിക്കും.

www.upsconline.nic.in  എന്ന വെബ്-സൈറ്റിലൂടെ ഓൺലൈനായി ആയാണ് ഈ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കേണ്ടത്-. യോഗ്യരായ അപേക്ഷകർക്ക്- www.upsc.gov.in എന്ന വെബ്-സൈറ്റിൽ നിന്ന് അഡ്-മിറ്റ് കാർഡ്- ഡൗൺലോഡ്- ചെയ്യാവുന്നതാണ്.

എന്താണ്‌ പ്രിലിമിനറി പരീക്ഷ

ഏകദേശം 10 ലക്ഷത്തിനടുത്ത്- ഉദ്യോഗാർഥികൾ ഈ പരീക്ഷക്കായി അപേക്ഷിക്കുന്നുണ്ട്-. ഇവരിൽ നിന്നും ഈ തൊഴിൽ മേഖലയോട്- യഥാർഥ അഭിരുചിയുള്ള ഉദ്യോഗാർഥികളെ വേർതിരിച്ചെടുക്കാനുള്ള ഒരു സ്-ക്രീനിംഗ്- റൗണ്ടായി പ്രിലിമിനറി പരീക്ഷയെ കാണാം. ഇതിൽ ലഭിക്കുന്ന മാർക്ക്- അടുത്ത ഘട്ടങ്ങളിൽ പരിഗണിക്കുകയില്ല.

സിവിൽ സർവീസസ്- ആപ്-റ്റിറ്റ്യൂഡ്- ടെസ്റ്റ്- (സിസാറ്റ്) എന്നറിയപ്പെടുന്ന പ്രിലിമിനറി പരീക്ഷയിൽ രണ്ട്- മണിക്കൂർ വീതം ദൈർഘ്യമുള്ള ഒബ്-ജക്-റ്റീവ്- മാതൃകയിലുള്ള രണ്ട്- ചോദ്യപേപ്പറുകൾ വീതമാണുള്ളത്-. ഓരോ പേപ്പറിനും രണ്ട്- മണിക്കൂർ വീതം സമയം അനുവദിച്ചിട്ടുണ്ട്-. നെഗറ്റീവ്- മാർക്കിങ്‌ ഉണ്ടായിരിക്കുന്നതാണ്. ആദ്യ പേപ്പറിൽ ചരിത്രം, ഭൂമിശാസ്-ത്രം, പോളിറ്റി, പൊതു വിജ്ഞാനം, സാമ്പത്തിക ശാസ്-ത്രം, പരിസ്ഥിതി, സയൻസ്- എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. എട്ടാം ക്ലാസ്- മുതൽ പന്ത്രണ്ടാം ക്ലാസ്- വരെയുള്ള എൻസിഇആർടി പാഠ പുസ്-തകങ്ങൾ വായിക്കുന്നത്- ഏറെ സഹായകമാകും. ഒപ്പം പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ച്- നോട്ടുകൾ തയ്യാറാക്കുന്നത്- ഗുണം ചെയ്യും.

സിസാറ്റ് രണ്ടാം പേപ്പറിലെ ചോദ്യങ്ങൾ ഉദ്യോഗാർഥിക്ക്- ഈ തൊഴിൽ മേഖലയോടുള്ള അഭിരുചി, ഉദ്യോഗാർഥിയുടെ സമഗ്ര ശേഷി, മാനസിക ക്ഷമത തീരുമാനങ്ങളെടുക്കാനുള്ള കഴിവ്- എന്നിവയെല്ലാം അളക്കുന്ന തരത്തിലുള്ളവയായിരിക്കും. കൂടാതെ അടിസ്ഥാന ഗണിതത്തിൽ നിന്നും ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറിൽ കുറഞ്ഞത്- 33% മാർക്കെങ്കിലും ലഭിച്ചിരിക്കണം. എങ്കിൽ മാത്രമേ ഒന്നാം പേപ്പറിന്റെ മൂല്യനിർണയം നടത്തുകയുള്ളൂ. സിസാറ്റ് രണ്ടാം പേപ്പറിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക്- ഒന്നാം പേപ്പറിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെയിൻ പരീക്ഷക്കായുള്ള പട്ടിക തയ്യാറാക്കുന്നത്-. ഓരോ വർഷത്തെയും മൊത്തം ഒഴിവിന്റെ 12‐13 ഇരട്ടി ഉദ്യോഗാർഥികളെ മെയിൻ പരീക്ഷക്കായി തെരഞ്ഞെടുക്കും.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചോദ്യങ്ങൾക്ക്- ഉത്തരം കണ്ടെത്തുക എന്നതാണ് പ്രിലിമിനറി പരീക്ഷയിൽ ഉദ്യോഗാർഥി നേരിടുന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾക്ക്- ഉത്തരം കണ്ടെത്തി പരിശീലിക്കുന്നത്- നല്ലതാണ്. അത്തരം ഗൈഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പരന്ന വായനയാണ് പ്രിലിമിനറി പരീക്ഷ വിജയിക്കുന്നതിന് ആവശ്യം. ഈ കടമ്പ കടന്നാൽ മെയിൻ പരീക്ഷയായി.മെയിൻ എഴുത്ത്- പരീക്ഷയെ ക്കുറിച്ചും, ഇന്റർവ്യൂ എങ്ങനെ നേരിടാം എന്നതുംഅടുത്ത ലക്കത്തിൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top