20 September Sunday

പ്രൊഫഷണല്‍ കോഴ്സ് രണ്ടാംഅലോട്ട്മെന്റ് ഇന്ന്; പ്രവേശനം നാളെമുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2016

തിരുവനന്തപുരം >  എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റും മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റും ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെന്റ് മെമ്മോയില്‍ പറയുന്നപ്രകാരം പ്രവേശനപരീക്ഷാകമീഷണര്‍ക്ക് അടയ്ക്കേണ്ട ഫീസ്/അധികതുക 11 മുതല്‍15 വരെയുള്ള തീയതിക്കുള്ളില്‍ എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ഓണ്‍ലൈനായോ അടയ്ക്കേണ്ടതും അതത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ മുമ്പാകെ താഴെപറയുന്ന ഷെഡ്യൂള്‍പ്രകാരം ഹാജരായി പ്രവേശനം നേടേണ്ടതുമാണ്.

ജൂലൈ 11: രാവിലെ 9.30ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (ഇസി), പ്രൊഡക്ഷന്‍ (പിഇ), ബയോമെഡിക്കല്‍(ബിഎം), ഫുഡ് എന്‍ജിനിയറിങ് (എഫ്ഇ), അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ്(എജി), ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി(ഡിഎസ്) എന്നീ എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍. ഉച്ചക്ക് 1.30ന് അപ്ളൈഡ് ഇലക്ട്രോണിക്സ്(എഇ), കെമിക്കല്‍സ്(സിഎച്ച്), പോളിമര്‍ (പിഒ), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍(ഇഐ), ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍(ഇബി)  എന്നീ എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍.

ജൂലൈ 12: രാവിലെ 9.30ന് സിവില്‍(സിഇ), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്(എസ്ബി), ഫുഡ് ടെക്നോളജി(എഫ്ടി). ഉച്ചക്ക് 1.30: ആര്‍ക്കിടെക്ചര്‍(എആര്‍), ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍(ഐസി), എയ്റോനോട്ടിക്കല്‍്(എഒ).

ജൂലൈ 13: രാവിലെ 9.30ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്(ഇഇ), മെക്കാനിക്കല്‍ പ്രൊഡക്ഷന്‍(എംപി), ബയോടെക്നോളജി(ബിടി), സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനിയറിങ്്(എഫ്എസ്). ഉച്ചക്ക് 1.30: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്(സിഎസ്), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഐടി), പ്രിന്റിങ് ടെക്നോളജി(പിടി).
ജൂലൈ 14: രാവിലെ 9.30ന് മെക്കാനിക്കല്‍ (എംഇ), മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ (എംഎ), മെറ്റലര്‍ജി(എംടി). ഉച്ചക്ക് 1.30: മെക്കാട്രോണിക്സ്(എംആര്‍), ഓട്ടോമോബൈല്‍ എന്‍ജിനിയറിങ്(എയു)്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്(ഐഇ)്.

ജൂലൈ 15: മേല്‍പറഞ്ഞ തീയതികളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ജൂലൈ 15ന് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ജൂലൈ 11മുതല്‍ 15വരെയുള്ള തീയതികള്‍ക്കുള്ളില്‍ അതത് കോളേജുകളില്‍ പ്രവേശനം നേടണമെന്നും പ്രവേശനപരീക്ഷാകമീഷണര്‍ അറിയിച്ചു.

ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 0471 2339101, 2339102, 2339103, 2339104.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top