26 September Saturday

കുസാറ്റ് ബിടെക് പ്രവേശന കൌണ്‍സലിങ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2016

കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ ബിടെക്/പഞ്ചവത്സര എംഎസ്സി  ഫോട്ടോണിക്സ് പ്രവേശനത്തിന് ക്യാറ്റ് റാങ്ക്ലിസ്റ്റിലുള്ളവര്‍ക്കുള്ള പ്രവേശന കൌണ്‍സലിങ് ജൂലൈ 11ന് തിങ്കളാഴ്ച ആരംഭിക്കും.   റാങ്ക്ലിസ്റ്റില്‍ ഒന്നുമുതല്‍ 1500വരെ റാങ്കുള്ളവര്‍ക്കാണ് തിങ്കളാഴ്ച കൌണ്‍സലിങ്. രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷന്‍ നടത്തണം.  കൌണ്‍സലിങ് തീയതികള്‍ www.cusat.nic.in വെബ്സൈറ്റിലുണ്ട്. ഓരോദിവസത്തെയും പ്രവേശനത്തിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കുമാത്രമാവും പിന്നീട് കൌണ്‍സലിങ് എന്നും വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top