20 September Friday

തെറാപ്പിസ്റ്റ് കോഴ്സ് മെയിന്‍ പരീക്ഷ ജൂണില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2017

തിരുവനന്തപുരം > ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്സ് (2015-16) മെയിന്‍ പരീക്ഷയും ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നേഴ്സിങ് കോഴ്സുകളുടെ സപ്ളിമെന്ററി പരീക്ഷയും ജൂണില്‍ നടക്കും. തെറാപ്പിസ്റ്റ് മെയിന്‍ കോഴ്സ് പരീക്ഷാഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 250 രൂപ.

പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാനതീയതി 17ഉം, 50 രൂപ പിഴയോടെ ഫീസടയ്ക്കേണ്ട അവസാനതീയതി 29. അപേക്ഷാഫോറം അതത് കോളേജില്‍നിന്നോ ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാം. അപേക്ഷാഫോറത്തിന്റെ വിലയായ 20 രൂപ പരീക്ഷാഫീസിനോടൊപ്പം അടയ്ക്കണം. 02100310198  Exam fees and other fees  എന്ന ഹെഡ് ഓഫ് അക്കൌണ്ടിലാണ് ഫീസ് അടയ്ക്കേണ്ടത്.

ആയുര്‍വേദ നേഴ്സ്/ഫാര്‍മസിസ്റ്റ്/തെറാപ്പിസ്റ്റ് (സപ്ളിമെന്ററി പരീക്ഷ) കോഴ്സിന്റെ പരീക്ഷാഫീസ് ഒരു വിഷയത്തിന് നൂറ് രൂപയാണ്. ഹാള്‍ ടിക്കറ്റുകള്‍  അതത് പരീക്ഷാ സെന്ററില്‍ ജൂണില്‍ വിതരണം ചെയ്യും. കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷാസെന്ററുകളായി അംഗീകരിച്ച കോളേജുകള്‍/സ്ഥാപനങ്ങള്‍ മാത്രമായിരിക്കും പാരാമെഡിക്കല്‍ കോഴ്സുകളുടെയും പരീക്ഷാ കേന്ദ്രങ്ങള്‍. കോഴ്സ് പഠിച്ച സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കില്ല.

പ്രധാന വാർത്തകൾ
 Top