കൊച്ചി > കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ്ങ് ട്രെയിനിങ്ങി (സിഫ്നെറ്റ്)ല്‍ നാലുവര്‍ഷ ബിരുദ കോഴ്സായ ബാച്ചലര്‍ ഓഫ്് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ് ) (ബിഎഫ് എന്എസ്സി) കോഴ്സിന്റെ പ്രവേശന പരീക്ഷ ജൂണ്‍ 11ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളില്‍. കൊച്ചി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോഴ്സാണ്. ജനറല്‍ വിഭാഗത്തില്‍ 20 സീറ്റുകളാണുള്ളത്. എന്‍ആര്‍ഐ ക്വോട്ടയില്‍ ഒരു സീറ്റും.
മാത്തമാറ്റിക്സിനും ഇംഗ്ളീഷിനും മറ്റു സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തവും 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്ക് പാസായാല്‍ മതി. 2016 ഒക്ടോബര്‍ ഒന്നിന് 17 വയസിനും 20 വയസിനും ഇടയ്ക്ക്് പ്രായം. മെര്‍ച്ചന്റ് ഷിപ്പിങ് മെഡിക്കല്‍ പരിശോധന ചട്ടപ്രകാരമുള്ള വൈദ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും പാസാകണം.
അപേക്ഷാഫീസ് 500 രൂപ (എസ്സി/എസ്ടിക്ക് 250 രൂപ) www.cifnet.gov.in വെബ്സൈറ്റിലുടെ ഓണ്‍ലൈനായി മെയ് 27വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..