ഐഐടി-മദ്രാസിന്റെ ഹ്യൂമാനിറ്റിസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷ (എച്ച്എസ്ഇഇ 2017) ഏപ്രില്‍ 16ന് നടക്കും. http://hsee.iitm.ac.in വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 17മുതല്‍ ജനുവരി 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടുന്ന ഈ പഞ്ചവത്സര കോഴ്സില്‍ ഡെവലപ്മെന്റ്് സ്റ്റഡീസ്, ഇംഗ്ളീഷ് എന്നീ എംഎ പ്രോഗ്രാമുകളാണുള്ളത്.
പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കും 55 ശതമാനം) പാസായവര്‍ക്ക് അപേക്ഷിക്കാം. 2016ല്‍ പാസായവര്‍ക്കും 2017ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം.
1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. അപേക്ഷാഫീസ് 2200 രൂപ. പെണ്‍കുട്ടികള്‍ക്കും എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 1100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..