പഠനത്തിന് ശേഷം പോസ്റ്റ്-സ്റ്റഡി വർക്ക്- വിസ ലഭിക്കാത്തത്- മൂലം യുകെയിൽ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്‌്. എന്നാൽ യുകെയിൽ നിന്നും വി എച്ച്-സി പൂർത്തിയാക്കിയവരിൽ നിന്ന് വർക്ക്- വിസ അനുവദിക്കാനുള്ള യുകെ ഗവൺമെന്റിന്റെ തീരുമാനം അവിടെ ഉപരിപഠനത്തിനെത്തുന്ന ഗവേഷകർക്ക്- ഏറെ പ്രയോജനപ്പെടും. പി എച്ച്- ഡി പൂർത്തിയാക്കിയശേഷം യുകെയിൽ വർക്ക്- ചെയ്യാനുതകുന്ന പോസ്റ്റ്- സ്റ്റഡി വർക്ക്- വിസ അനുവദിക്കുന്നതിലൂടെ തൊഴിൽ ചെയ്-ത്- വരുമാനം ഉണ്ടാക്കാനും ആഗോളതലത്തിൽ അക്കാദമിക്-, ഗവേഷണ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
ഗവേഷണ രംഗത്ത്- യുകെ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെമുൻനിരയിലാണ്. ആഗോള ജനസംഖ്യയുടെ 0.9% മാത്രം വരുന്ന യുകെ യിൽ നിന്നാണ് ലോകത്താകമാനമുള്ള ഗവേഷണ പ്രബന്ധങ്ങളുടെ 15.9% വും ഉരുത്തിരിയുന്നത്-. മാത്രമല്ല ഗവേഷണ മികവ്-, പുത്തൻ സാങ്കേതിക വിദ്യ എന്നിവയിൽ യുകെ സർവ്വകലാശാലകൾ ഏറെ മുന്നിലാണ്. യുകെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്- Tier-2 വിസ അനുവദിച്ചതിൽ 2018 ൽ യുകെ യിൽ 54 ശതമാനത്തിന്റെ വർധനവ്- ഉണ്ടായിട്ടുണ്ട്-. മികവുറ്റ തൊഴിൽ നൈപുണ്യ മേഖലകളിലാണ് വിസ അനുവദിക്കുന്നത്-.
പി എച്ച്- ഡി പൂർത്തിയാക്കിയവർക്ക്- പോസ്റ്റ്- സ്റ്റഡി വർക്ക്- വിസ അനുവദിച്ചതിലൂടെ ഇന്ത്യയിൽ നിന്നും യുകെ യിൽ ഡോക്-ടറൽ പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്- മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്-. ഈ നീക്കത്തെ എല്ലാ യുകെ സർവ്വകലാശാലകളും ഇതിനകം സ്വാഗതം ചെയ്-തിട്ടുണ്ട്-. യുകെ യിലെ ഡോക്-ടറൽ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്-.
1. ഇന്ത്യയിൽ നിന്നും യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര പഠനം നേടിയിരിക്കണം.
2. താൽപര്യമുള്ള ഗവേഷണ മേഖലകൾക്കുതകുന്ന അഞ്ച്- സർവ്വകലാശാലകൾ കണ്ടെത്തണം.
3. ഏത്- മേഖലയിലാണോ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത്- ആ മേഖലയുമായി ബന്ധപ്പെട്ട്- കരട്- ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കണം.
4. ഇംഗ്ലീഷ്- പ്രാവീണ്യ പരീക്ഷയായ IELTS 9 ൽ 7 ബാന്റോടുകൂടി പൂർത്തിയാക്കണം.
5. അപേക്ഷയോടൊപ്പം 2 റഫറൻസ്- കത്തുകളും സ്റ്റേറ്റ്മെന്റ്- ഓഫ്- പർപ്പസും തയ്യാറാക്കണം.
6. യുകെ വിദ്യാഭ്യാസത്തിന് നിരവധി സ്-കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ഇന്ന് നിലവിലുണ്ട്-. ഇന്ത്യാ ഗവൺമെന്റുമായി ചേർന്നുള്ള ഇൻഡോ‐യു കെ സ്-കോളർഷിപ്പ്-, ഫെല്ലോഷിപ്പ്- പ്രോഗ്രാമുകൾ ഉണ്ട്-. കോമൺവെൽത്ത്- സ്-കോളർഷിപ്പ്-, ഫെലിസ്-, എറാസ്-മസ്-മുണ്ടസ്-, ഡി എഫ്- ഐ ഡി. തുടങ്ങി നിരവധി സ്-കോളർഷിപ്പുകൾ ഉണ്ട്-.
7. അഡ്-മിഷൻ ലഭിച്ചാൽ സ്-കോളർഷിപ്പ്- ലഭിക്കാനായി ഒരു വർഷം കാത്തിരിക്കുന്നതിൽ തെറ്റില്ല. അഡ്-മിഷൻ 2 വർഷത്തിനകം പൂർത്തിയാക്കിയാൽ മതി. പഠനച്ചെലവിനായി അസിസ്റ്റന്റ്-ഷിപ്പും, പാർട്-ട്ടൈം തൊഴിലുകളുമുണ്ട്-.
8. അംഗീകാരമുള്ള സർവ്വകലാശാല മാത്രമെ തെരഞ്ഞെടുക്കാവൂ. തുടക്കക്കാർക്ക്- ആഗസ്-ത്-‐െസപ്-തംബർ മാസങ്ങളിലാരംഭിക്കുന്ന സെമസ്റ്ററിൽ കോഴ്-സിന് ചേരുന്നതാണ് നല്ലത്-.
9. വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥിനിയുടെയും രക്ഷിതാവിന്റെയും ആസ്-തിവിവരക്കണക്കുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിദേശപഠനത്തിന് ബാങ്ക്- വായ്-പയും ലഭിക്കും.
ബ്രെക്-സിറ്റ് നടപ്പിലാക്കുന്നത്- യുകെ പാർലമെന്റ്- നീട്ടിവെച്ചതിനാൽ യുകെയിൽ നിന്നും യൂറോപ്യൻ യൂണിയൻ പിൻമാറാൻ ഇനിയും കാലതാമസമെടുക്കും.
പോസ്റ്റ്-സ്റ്റഡി വർക്ക്- വിസ നടപ്പാക്കിയതിലൂടെ ഇന്ത്യൻ വിദ്യാർഥികൾക്ക്- മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്-.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..