01 June Thursday

നീറ്റിനുശേഷം ‐ ഓപ്-ഷൻ ശ്രദ്ധയോടെ

ഡോ. ടി പി സേതുമാധവൻUpdated: Saturday Jun 8, 2019


2019 ‐ ലെ നീറ്റിൽ കേരളത്തിന് തിളക്കമാർന്ന വിജയം.  കേരളത്തിൽ നിന്നു നീറ്റ് പരീക്ഷയെഴുതിയ 1,10,206 പേരിൽ  73,385 പേർ മെഡിക്കൽ പ്രവേശന യോഗ്യത നേടി. 66.59 ശതമാനമാണ്  വിജയ നിരക്ക്-. ദേശീയതലത്തിലിത്-  56.5 ശതമാനം മാത്രമാണ്.  രാജ്യത്തെ 14,10,755 പേർ എഴുതിയ പരീക്ഷയിൽ  7,97,040 പേരാണ് വിജയം കൈവരിച്ചത്-. ആദ്യ 50 റാങ്കിൽ കേരളത്തിൽ നിന്നുള്ളവർ 3 പേരുണ്ട്-. 600‐ൽ കൂടുതൽ മാർക്ക്- നേടിയവരുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. ആൺകുട്ടികളാണ് പരീക്ഷയിൽ ഇത്തവണ മുന്നേറിയത്- !

നീറ്റിനു ശേഷം എന്തു ചെയ്യണമെന്ന കാര്യത്തിൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും  ഏറെ സംശയങ്ങളുണ്ട്-. നീറ്റിനു ശേഷം ദേശീയ, സംസ്ഥാനതലത്തിൽ പ്രവേശനത്തിന് ശ്രമിക്കാം. 

നീറ്റ് അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, അലൈസ്- ഹെൽത്ത്-, കാർഷിക അനുബന്ധ കോഴ്-സുകളിലേയ്-ക്കുള്ള  പ്രവേശനത്തിന് നീറ്റ് മാർക്ക്-, സംസ്ഥാന പരീക്ഷാ കമ്മീഷണറുടെ  www.gov-.in  വെബ്-സൈറ്റിലേക്ക്- എന്റർ ചെയ്-ത്- കൺഫേം ചെയ്യണം. നീറ്റിന്‌ അപേക്ഷിച്ചവരെല്ലാം KEAM  വെബ്-സൈറ്റിൽ രജിസ്റ്റർ ചെയ്-തിട്ടുണ്ടാകും. തുടർന്ന് സംസ്ഥാന പ്രവേശന കമ്മീഷണർ, മെഡിക്കൽ, ഡെന്റൽ, ആയുർവ്വേദ, കാർഷിക, വെറ്ററിനറി കോഴ്-സുകളിലേക്കുള്ള റാങ്ക്- ലിസ്റ്റ്- തയ്യാറാക്കാം.  ഇതനുസരിച്ച്-  ഓൺലൈൻ ഓപ്-ഷൻ  നൽകാനുള്ള അവസരങ്ങൾ ലഭിക്കും.  സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക്- ഓപ്-ഷൻ നൽകാം.

KEAM  വെബ്-സൈറ്റിൽ മാർക്ക്- എന്റർ ചെയ്യാൻ  യൂസർ നെയിം, പാസ്സ്-വേർഡ്- എന്നിവ ഉപയോഗിച്ച്- Candidate Portal മാർക്ക്- ചേർക്കാം. ഇതുമായി ബന്ധപ്പെട്ട്- പ്രത്യേക വിജ്ഞാപനം പുറത്തിറങ്ങും.

അഖിലേന്ത്യാ ക്വാട്ടയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്കും  അലിഗഡ്- മുസ്ലിം, ജാമിയ മിലിയ  ബനാറസ്- ഹിന്ദു കേന്ദ്ര സർവ്വകലാശാലകൾ, ഡീംഡ്- സർവ്വകലാശാലകൾ AFMC, ESI മെഡിക്കൽ കോളേജുകളിലേക്ക്-  മെഡിക്കൽ കൗൺസലിംഗ്- കമ്മറ്റി വെബ്-സൈറ്റിലൂടെ  (www.mcc.nic.in) രജിസ്റ്റർ ചെയ്യണം. രജിസ്-ട്രേഷന് നിശ്ചിത തുക  രജിസ്-ട്രേഷൻ ഫീസായി  ഓൺലൈനായി  അടയ്‌ക്കണം.  കഴിഞ്ഞ വർഷം ഇത്-  രണ്ട്- ലക്ഷം രൂപയായിരുന്നു. തുടർന്ന് ഓപ്-ഷൻ നൽകാം.  ഓപ്-ഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം രജിസ്-ട്രേഷൻ തുക  തിരിച്ച്- അക്കൗണ്ടിലെത്തും. 

വിവിധ സംസ്ഥാനങ്ങളിലെ എംബിബിഎസ്-/ബിഡിഎസ്- മാനേജുമെന്റ്- സീറ്റുകളിലെ , സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് പരീക്ഷാ അതോറിറ്റികളിൽ അതാത്- സംസ്ഥാനങ്ങളിലെ പ്രവേശനാ പരീക്ഷാഅതോറിറ്റികളിൽ രജിസ്റ്റർ ചെയ്യണം.  കർണ്ണാടക, തമിഴ്-നാട്-,  പോണ്ടിച്ചേരി, ആന്ധ്ര, തെലുങ്കാന, ഗുജറാത്ത്-, ഡൽഹി, പഞ്ചാബ്-, ഹരിയാന തുടങ്ങി 35 സംസ്ഥാനങ്ങളിലും, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ്-  തുടങ്ങിയ ദ്വീപുകളിലേക്കും ഓൺലൈൻ കൗൺസലിംഗിന് രജിസ്റ്റർ ചെയ്യാം.

കർണ്ണാടക     -‐    www.kea.kar.nic.in
തമിഴ്-നാട്-    ‐    www.tnhealth.org
പുതുച്ചേരി     ‐     www.health.puducherrvb.gov-.in 
ഡൽഹി -    ‐     www.health.delhi.gov-.nic.in       ഗോവ                         ‐     www.dtegoa.gov-.in 
ആന്ധ്രപ്രദേശ്-    ‐     www.dme.ap.nic.in 
തെലങ്കാന     ‐     www.teleangana.gov-.in  
സിക്കിം     ‐     www.sikkimhrdd.org
ത്രിപുര                         ‐     www.tripura.health-serv-icse.in
ഗുജറാത്ത്-     ‐                   www.bjmc.org
ഹരിയാന     ‐     www.harvbana.health.nic.in
ചണ്ഡിഗഡ്-     ‐     www.gmch.gov-.in
അഖിലേന്ത്യാതലത്തിൽ രാജ്യത്തെ വെറ്ററിനറി  കോളേജുകളിലെ 15% സീറ്റുകളിലേക്ക്- വെറ്ററിനറി കൗൺസിൽ ഓഫ്- ഇന്ത്യയുടെ വിജ്ഞാപനം  വരുന്നതിനനുസരിച്ച്- www.v-ci.nic.in ലൂടെ  ഓപ്-ഷൻ നൽകണം.

ആയുർവ്വേദ, ഹോമിയോ, യോഗ, സിദ്ധ, യുനാനി കോഴ്-സുകളിലേക്ക്- നീറ്റ് സ്-കോർ അഖിലേന്ത്യാ തലത്തിൽ ബാധകമാക്കിയിട്ടുണ്ട്-. എന്നാൽ കർണ്ണാടകയടക്കമുള്ള  സംസ്ഥാനങ്ങളിൽ ഇതിനായി  വിജ്ഞാപനത്തിനനുസരിച്ച്- ഓപ്-ഷൻ നൽകാം.
അഖിലേന്ത്യാതലത്തിലെ 15% കാർഷിക സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലായ്-  2 ന് നാഷണൽ ടെസ്റ്റിംഗ്- ഏജൻസി  നടത്തുന്ന  ICAR  UG കമ്പ്യൂട്ടറധിഷ്-ഠിത  പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

ആംഡ്- ഫോർസസ്- മെഡിക്കൽ കോളേജുകളിൽ നീറ്റ് റാങ്ക്- വിലയിരുത്തി തയ്യാറാക്കുന്ന റാങ്ക്- ലിസ്റ്റനുസരിച്ച്- ഷോർട്ട്- ലിസ്റ്റ്- ചെയ്യുന്നവർ പ്രത്യേകം Logical & Analytical Test  എഴുതണം. തുടർന്ന് ശാരീരിക മെഡിക്കൽ പരിശോധനയ്-ക്ക്- ശേഷമാണ് അഡ്-മിഷൻ ലിസ്റ്റ്-  തയ്യാറാക്കുന്നത്-.
ഓപ്-ഷൻ നൽകുന്നവർ മെഡിക്കൽ പ്രവേശനത്തിന് ഡീംഡ്-/സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അപേക്ഷിക്കുമ്പോൾ നീറ്റിൽ കൂടുതൽ മാർക്കുള്ളവർ കുറഞ്ഞ ഫീസുള്ള കോളേജുകൾ തിരഞ്ഞെടുക്കുമെന്ന് ഓർക്കേണ്ടതാണ്. മാർക്ക്- കുറഞ്ഞവർ കൂടുതൽ ഫീസുള്ള കോളേജുകളിലേക്ക്-  അപേക്ഷിക്കുന്നത്- അഡ്-മിഷനുള്ള  സാധ്യത വർദ്ധിപ്പിക്കും. 

അഖിലേന്ത്യാ/സംസ്ഥാന ക്വാട്ടയിൽ  രണ്ട്- തവണ മാത്രമെ അലോട്ട്-മെന്റുള്ളൂ. തുടർന്ന്  ഡീംഡിൽ  മോക്കപ്പ്- റൗണ്ടും സംസ്ഥാനത്ത്- സ്-പോർട്-സ്- അഡ്-മിഷനുമാണ്. മാർക്ക്- കൂടുതലുള്ളവർ എല്ലാ മെഡിക്കൽ കോളേജുകളിലും ഓപ്-ഷൻ നൽകി മറ്റുള്ളവരുടെ അവസരം നിഷേധിക്കരുത്-. ആദ്യ അലോട്ട്-മെന്റിനുശേഷം കോളേജിൽ ചേർക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്-മെന്റിനുശേഷം പിന്മാറാൻ സാധിക്കുകയില്ല.

ഡിംഡ്- മെഡിക്കൽ കോളേജുകളിൽ 10‐25 ലക്ഷം വരെ വാർഷിക ഫീസുണ്ട്-. സ്വകാര്യ മെഡിക്കൽ കോളേജിലിത്-  10‐20 ലക്ഷം രൂപവരെയാണ്. എൻആർഐ  ക്വാട്ടയിൽ അഡ്-മിഷൻ ലഭിക്കാൻ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡിംഡ്-, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ  ഓപ്-ഷൻ രജിസ്റ്റർ ചെയ്യണം.
പുതുച്ചേരിയിലെ ജിപ്‌മർ,  അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- മെഡിക്കൽ സയൻസസ്- എഐഐഎംഎസ്‌ പ്രവേശന പരീക്ഷാ റാങ്ക്- ലിസ്റ്റ്- ഉടൻ പുറത്തിറങ്ങും. ഇതിനായി കൗൺസലിംഗ്- പ്രക്രിയ പ്രത്യേകമായി  നടക്കും.

ഓപ്-ഷൻ രജിസ്റ്റർ ചെയ്യുന്നത്- ശ്രദ്ധയോടെ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ  ഓപ്-ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവും വിദ്യാർഥിയുമുണ്ടായിരിക്കണം.
ഒരിക്കലും തെറ്റായ  ഓപ്-ഷൻ നൽകരുത്-. ഫീസ്- വിലയിരുത്തി മാത്രം  ഓപ്-ഷൻ നൽകുക. എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും നന്നായി വായിച്ചു മാത്രമെ ഓപ്-ഷൻ നൽകാവൂ. ഓപ്-ഷൻ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ്- താൽപര്യമുള്ള സംസ്ഥാനം, മെഡിക്കൽ കോളേജുകൾ, ഇവയുടെ കോഡ്- എന്നിവ തയ്യാറാക്കുന്നത്- നല്ലതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top