കണ്ണൂർ > തൊഴിൽ സാധ്യത ഏറെയുള്ള നേഴ്സിംഗ് മേഖലയിലെ സ്പെഷ്യാലിറ്റി കോഴ്സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ വാസ്ക്കുലാർ ആന്റ് തൊറാസിക് നേഴ്സിംഗ് കോഴ് സിൽ പരിയാരം നേഴ്സിംഗ് കോളേജിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയ്യതി പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം 16.10.2017 ന് വൈകീട്ട് 5 മണിവരെ അപേക്ഷാഫോറം സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ ജനറൽ നേഴ്സിംഗ് കോഴ്സ് കഴിഞ്ഞ് കേരളാ നേഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ (കെ.എൻ.എം.സി) നേടിയിരിക്കണം എന്നതാണ് യോഗ്യത. അപേക്ഷാഫോറവും പ്രോസ്പെക്ടസും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാഫീസ് 500 രൂപ. നിശ്ചിതതുകയ്ക്കുള്ള ഡി.ഡിയായാണ് അപേക്ഷാഫീസ് അടക്കേണ്ടത്. 'പ്രിൻസിപ്പാൾ, കോളേജ് ഓഫ് നേഴ്സിംഗ്, എ.സി.എം.ഇ പരിയാരം' എന്നപേരിൽ കണ്ണൂരിൽ മാറാവുന്ന വിധത്തിലാണ് ഡി.ഡി എടുക്കേണ്ടത്.
അപേക്ഷാഫീസിനത്തിലുള്ള ഡിമാന്റ് ഡ്രാഫ്റ്റും പ്രോസ്പെക്ടസിൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റു കളുടെ പകർപ്പും സഹിതം പൂരിപ്പിച്ച അപേക്ഷാഫോറം സമർപ്പിക്കേണ്ട അവസാനതീയ്യതി 20.10.2017 ആണ്. 'പ്രിൻസിപ്പാൾ, പരിയാരം നേഴ്സിംഗ് കോളേജ്, പരിയാരം മെഡിക്കൽ കോളേജ് പി.ഒ, കണ്ണൂർ 670503' എന്നവിലാസത്തിൽ നേരിട്ടും തപാൽ മുഖേനയും ഈ തീയ്യതിക്കകം പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കാം
സ്റ്റാഫ്നേഴ്സായി പ്രവർത്തിക്കുന്നവർക്കുൾപ്പടെ കാർഡിയാക് മേഖലയിൽ നൽകുന്ന പ്രത്യേക ട്രയിനിംഗ് കോഴ്സാണിത്. ഇന്ത്യൻ നേഴ്സിംഗ് കൗൺസിലിന്റേയും കേരളാ നേഴ്സിംഗ് കൗൺ സിലിന്റേയും അംഗീകാരത്തോടെയുള്ളതാണ് ഒരുവർഷത്തെ ഈ സ്പെഷ്യാലിറ്റി കോഴ്സ്. തെര ഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. സ്ഥാപനത്തിന്റെ വെബ്സൈ റ്റ് വിലാസം
www.mcpariyaram.com .
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..